കോതമംഗലം: യു ഡി എഫ് ജില്ലാ കൺവീനറും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ
ഷിബു തെക്കുംപുറം കയ്യേറിയ 18 സെൻ്റ് സർക്കാർ ഭൂമി റവന്യു വകുപ്പ് ഒഴിപ്പിച്ചെടുത്ത റവന്യൂ വകുപ്പിനും സർക്കാരിനും അഭിവാദ്യമർപ്പിച്ച് എൽ ഡി എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി ടൗണിൽ യോഗം സംഘടിപ്പിച്ചു . ഡി വൈ എഫ് ഐ അഖിലേന്ത്യ വൈസ് പ്രസിഡണ്ട് എസ് സതീഷ് ഉദ്ഘാടനം ചെയ്തു .
സി.പി.എം. കോതമംഗലം ഏരിയ സെക്രട്ടി ആർ.അനിൽകുമാർ , സിപി.ഐ. ജില്ലാ കൗൺസിൽ അംഗം എം.കെ.രാമചന്ദ്രൻ , ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന സമിതി അംഗം മനോജ് ഗോപി ,ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബാബു പോൾ, കേരള കോൺഗ്രസ് മാണി വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് എൻ.സി ചെറിയാൻ, കേരള കോൺഗ്രസ് സ്കറിയ വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി പീച്ചക്കര എന്നിവർ പ്രസംഗിച്ചു.