കോതമംഗലം: പൈങ്ങോട്ടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോത്താനിക്കാട് പോലീസ് നിയമനടപടികള്‍ ആരംഭിച്ചു. പൈങ്ങോട്ടൂര്‍ ബസ്സ്റ്റാന്റിനു സമീപം ഒരു വിദ്യാര്‍ത്ഥിയെ നാലോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് മര്‍ദ്ദിച്ച കുട്ടികളെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചെങ്കിലും പരാതി പറഞ്ഞു തീര്‍ക്കുകയായിരുന്നു.
എന്നാല്‍ മര്‍ദ്ദനവീഡിയോ പ്രചരിച്ചതോടെ വീണ്ടും പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരായതുകൊണ്ട് കേസ് ജുവനൈല്‍ ആക്ട് പ്രകാരമായിരിക്കും നടപടികള്‍ സ്വീകരിക്കുക.






















































