Connect with us

Hi, what are you looking for?

AGRICULTURE

കുലച്ച വാഴകൾ കാറ്റിൽ നശിച്ചു പോകാതിരിക്കാൻ കാർഷിക ഉപകരണം; യുവ എഞ്ചിനീയർ വികസിപ്പിച്ചെടുത്ത കാർഷിക ഉപകരണത്തിന് പേറ്റന്റ് ലഭിച്ചു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ കോഴിക്കോട് സ്വദേശി സംജീദ് സലാം എന്ന യുവ എഞ്ചിനിയർ വികസിപ്പിച്ചെടുത്ത ഉപകരണത്തിന് കേന്ദ്ര സർക്കാറിന്റെ പേറ്റന്റ് ലഭിച്ചു. വാഴ കർഷകർക്ക് ഏറെ ഉപകാരപ്രദമായ ഈ ഉപകരണം കുലച്ച വാഴകൾ കാറ്റിൽ നശിച്ചു പോകാതിരിക്കാൻ സഹായിക്കുന്നതാണ്. 2019 ൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ വികസിപ്പിച്ചെടുത്ത ഈ ഉപകരണം വളരെ വിജയകരമായി പരീക്ഷിച്ചിട്ടുള്ളതാണ്.


വളരെ ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാവുന്ന ഈ ഉപകരണത്തിന് പ്രധാനമായി രണ്ട് ഇരുമ്പ് കമ്പികൾ ഫ്രയിമിന്റെ സഹായത്തോടെ വാഴയിൽ ഘടിപ്പിക്കുകയും വാഴ വളരുന്നതിനനുസരിച്ച് കമ്പികൾ സ്വയം ക്രമീകരിച്ച് വാഴയ്ക്ക് ശക്തമായ രീതിയിൽ ഊന്നൽ നൽകുകയും ചെയ്യുന്നു. കൃഷിക്കാർക്ക് ഈ ഉപകരണം 60-70 രൂപ തോതിൽ നിർമ്മിച്ച് നൽകാവുന്നതാണ്. കോതമംഗലം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ മുമ്പാകെ ഈ ഉപകരണം എം. എ കോളേജിൽ നിന്ന് പരിചയപ്പെടുത്തിയിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ ഇത് നിർമ്മിച്ച് സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്യാൻ കൃഷിവകുപ്പ് എഡിഎ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരള സ്റ്റാർട്ട് അപ്പ് മിഷൻ നടത്തിയ സൂതന സാങ്കേതിക മേഖലയിലെ മത്സരത്തിൽ ഈ ഉപകരണത്തിന് 2 ലക്ഷം രൂപ പാരിതോഷികം ലഭിക്കുകയുണ്ടായി.

ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ സംജീദ് സലാം കോളെജിലെ ജൂനിയർ വിദ്യാർത്ഥികളും അദ്ധ്യാപകരുമായി ചേർന്ന് കാർഷിക മേഖലയിലെ പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതിയെക്കുറിച്ച് കെ എസ് ഐ ഡിസിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തപ്പോൾ മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ ഒരു റൂറൽ ഡവലപ്മെന്റ് സെന്റർ തുടങ്ങുവാനുള്ള സന്നദ്ധത അറിയിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് കൊച്ചിയിലുള്ള കെ എസ് ഐ ഡിസി ഓഫീസും കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കോളേജ് അസ്സോസിയേഷനും കർഷകരും കൈകോർത്തു കൊണ്ട് കോളേജിൽ ഒരു ഇന്നവേഷൻ ഡവലപ്മെൻ സെന്റർ ആരംഭിക്കുന്നതാണ്.

ഈ പ്രാജക്ടിൽ വിവിധ മേഖലയിലുള്ള കർഷകർക്ക് നേരിട്ട് അധ്യാപകരോടും വിദ്യാർത്ഥികളോടും ആശയ വിനിമയം നടത്തുവാനും വിദ്യാർത്ഥികൾ തന്നെ അദ്ധ്യാപകരുടെ സഹായത്തോടെ പ്രശ്നപരിഹാരം നടപ്പാക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. ഇത് വഴി പുതിയ തലമുറയിലുള്ള വിദ്യാർത്ഥികൾക്ക് കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ മനസ്സിലാക്കുവാനും പുതിയ സംരംഭങ്ങൾ തുടങ്ങുവാനും ഉപകരിക്കുന്നതാണ്. ഇതുമായി
ബന്ധപ്പെട്ട് സെമിനാറുകൾ ക്ലാസ്സുകൾ, ശില്പശാലകൾ തുടങ്ങിയവ നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ പങ്കാളിത്തത്തിൽ അസാപ്പ് കോളേജിൽ സജ്ജമാക്കിയിട്ടുണ്ട് എന്ന് പ്രിൻസിപ്പൽ മാത്യു കെ അറിയിച്ചു.

ഈ പ്രാജക്ട് തുടങ്ങുവാനായി സംജാദ് നേതൃത്വം വഹിക്കുകയും കോവിഡ് മഹാമാരിയുടെ കാലത്തും ഓൺലൈൻ മീറ്റിംഗ് വഴി കർഷകർക്ക് ഉപ കാരപ്രദമായ പല ആശയങ്ങളും പങ്കു വച്ചിട്ടുണ്ട്. ഹൈഡ്രോപോണിക്സ് രീതി യിൽ മണ്ണില്ലാതെ ചോളം, ഗോതമ്പ് എന്നിവ മുളപ്പിച്ച് കന്നുകാലികൾക്ക് തീറ്റയായി കൊടുക്കുന്ന സാങ്കേതിക വിദ്യ, മത്സ്യങ്ങൾക്ക് തീറ്റയായി ചെലവ് കുറഞ്ഞ രീതി യിൽ ബിഎസ്എഫ് ലാർവ ഉത്പാദനം, ഫർണിച്ചർ വ്യവസായത്തിൽ ഓട്ടോമാറ്റിക് മെഷിനറി നിർമ്മാണം, മഞ്ഞൾ പൊടിക്കുന്ന ചെറു യന്ത്രങ്ങളുടെ വികസനവും നിർമ്മാണവും മുതലായ പ്രൊജക്റ്റ്‌കൾ ഇവിടെ ആരംഭിക്കുന്നതാണ്. നിലവിൽ നമ്മുടെ നാട്ടിൽ വ്യാപകമായി കൃഷി ചെയ്യുകയും വില തകർച്ച നേരിടുകയും ചെയ്യുന്ന കപ്പ, പനാപ്പിൾ എന്നിവ സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ചെറിയ യന്ത്രങ്ങളുടെ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന കാര്യവും കോളേജിന്റെ ആലോചനയിലുണ്ട്.

മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് വികസിപ്പിക്കുന എല്ലാ സാങ്കേതിക വിദ്യകളും പ്രകൃതിയെ ചൂഷണം ചെയ്യാതെ മാതൃകാപരമായ രീതിയിലാണ് നിർമ്മിക്കുന്നത്. സോളാർ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമീപ ഭാ വിയിൽ വൈദ്യുതി ഉൽപ്പാദനത്തിൽ കോളേജ് സ്വയം പര്യാപ്തത കൈവരിക്കു കയും ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് ചാർജ്ജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുമെന്നും മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ് അറിയിച്ചു.

You May Also Like

NEWS

മൂവാറ്റുപുഴ: ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കാലാമ്പൂര്‍ പറമ്പഞ്ചേരി ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ കാലാമ്പൂര്‍ കോയക്കാട്ടില്‍ എല്‍ദോസിന്റെ മകന്‍ സാമിനെ (16) യാണ് ഒഴുക്കില്‍പെട്ട് കാണാതായത്. രണ്ട്...

ACCIDENT

പോത്താനിക്കാട്: റോഡ് മുറിച്ച് കടക്കുന്നിതിനിടെ കാര്‍ ഇടിച്ച് തെറിപ്പിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ -കാളിയാര്‍ റോഡില്‍ കടവൂരില്‍ ശനിയാഴ്ച ഉച്ച്ക്ക് 1.30ഓടെ ഉണ്ടായ അപകടത്തില്‍ തൊടുപുഴ നെടിയശാല പുതുപ്പരിയാരം പെടിക്കാട്ടുകുന്നേല്‍ മാത്യുവിന്റെ...

NEWS

കോതമംഗലം : ജില്ലാ വികസന സമിതി യോഗത്തിൽ കോതമംഗലത്തെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ആന്റണി ജോൺ എംഎൽ എ. കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ചിട്ടുള്ള...

NEWS

കോതമംഗലം: ഊന്നുകല്ലിൽ മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ഊന്നുകല്‍ ടൗണിലെ രണ്ട്‌ കടകളിൽ മോഷണം നടന്നത്. ഹാര്‍ഡ് വെയര്‍ സ്ഥാപനമായ പെരിയാർ...

NEWS

കോതമംഗലം: 9ഗ്രാം കഞ്ചാവും 0.46 ഗ്രാം എംഡിഎയുമായി കറുകടത്ത് യുവാവ് കോതമംഗലം എക്‌സൈസ് പിടിയില്‍. പാമ്പാക്കൂട ഊത്തുകൂഴി ജിതിന്‍ ജോസ് (29)നെയാണ് കോതമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസും സംഘവും ചേര്‍ന്ന് അറസ്റ്റ്...

NEWS

മൂവാറ്റുപുഴ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. എറണാകുളം ഭാഗത്ത് എംഡിഎംഎ വലിയതോതില്‍ മൊത്ത കച്ചവടം നടത്തുന്ന തൃക്കാക്കര തുരുത്തുമേല്‍ സഫലിനെയാണ് വ്യാഴാഴ്ച രാത്രി കുര്യന്‍മലയില്‍ നിന്ന്  എക്‌സൈസ് സംഘം പിടികൂടിയത്....

NEWS

കോതമംഗലം: കോതമംഗലത്തെ ചെറിയപള്ളിതാഴത്തുള്ള സിഎസ്ബി ബാങ്കിന്റെ എ.ടി.എം കൗണ്ടറിനുള്ളിൽ പാമ്പ് കയറി. പണമെടുക്കാനെത്തിയ വനപാലകനാണ് പാമ്പിനെ ആദ്യം കണ്ടത്. പിന്നീട് ബാങ്കിന്റെ മാനേജരും പാമ്പിനെ കണ്ടു. ചെറിയ പാമ്പ് ആയിരുന്നു. ഏത് ഇനമാണെന്ന്...

CRIME

കോതമംഗലം: ഊന്നുകല്‍ ടൗണില്‍ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. ഹാര്‍ഡ്വെയര്‍ സ്ഥാപനമായ പെരിയാര്‍ ബ്രദേഴ്‌സ്, പലചരക്ക് കടയായ അറമംഗലം സ്റ്റോഴ്‌സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രാവിലെ...

NEWS

തൊടുപുഴ: പതിവായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മുള്ളരിങ്ങാട് നിവാസികളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളേറെയായെങ്കിലും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നു പരിഹാരനടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കാട്ടാനകള്‍ പതിവായി ജനവാസമേഖലയില്‍ എത്തുന്നതോടെ ഇവിടെ ജനങ്ങളുടെ സൈ്വരജീവിതം...

NEWS

കോതമംഗലം :കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിലും,കവളങ്ങാട് പഞ്ചായത്തിലെ ചെമ്പൻകുഴിയിലും ആർ ആർ ടി യ്ക്ക് പുതിയ വാഹനം വാങ്ങുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 22,45,632 ലക്ഷം രൂപ ചിലവഴിക്കുവാൻ സർക്കാർ പ്രത്യേകാനുമതി...

NEWS

പെരുമ്പാവൂര്‍ : ഹെറോയിനുമായി ഇതരസംസ്ഥാന സ്വദേശി എക്സൈസ് പിടിയില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സുമന്‍ കാമരു (26)നെയാണ് പെരുമ്പാവൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടിയത്. പെരുമ്പാവൂര്‍ ഫിഷ് മാര്‍ക്കറ്റിന് സമീപത്ത് നിന്നാണ്...

NEWS

കോതമംഗലം :സ്വാമി വിവേകാനന്ദ അണ്ടർ 20 ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ബൂട്ട് കെട്ടാനൊരുങ്ങുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ട് കായിക താരങ്ങൾ.ഛത്തീസ്ഗഡിലെ നാരായൺപൂരിൽ ഈ മാസം 29 നു നടക്കുന്ന...

error: Content is protected !!