Connect with us

Hi, what are you looking for?

EDITORS CHOICE

വനിതാ ദിനം; അധികാരസ്ഥാനങ്ങളിൽ വനിതാ സാരഥികളുടെ പകിട്ടിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്

  • കെ.എ സൈനുദ്ദീൻ

കോതമംഗലം: വളയിട്ട കൈകൾ കോതമംഗലം ബ്ലോക്കു പഞ്ചായത്തിന്റെ ചക്രം തിരിക്കുന്നുവെന്ന പ്രത്യേകത 2020 മാർച്ച് 8 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വേറിട്ട സംഭവമായി ചരിത്രത്തിൽ രേഖപ്പെടുത്തും. ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ധനം, ക്ഷേമം,വികസനം, വിദ്യാഭ്യാസം, ആരോഗ്യം സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എല്ലാവരും വനിതകളെന്നത് കൗതുകമായി തോന്നാം. 14 അംഗ ഭരണസമതിയിൽ
ഇവരെല്ലാവരും വനിതകളാണെങ്കിലും ഏഴംഗപുരുഷ ബ്ലോക്കു പഞ്ചായത്തംഗങ്ങളും ഭരണ സമതിയിലുണ്ട്. ബ്ലോക്ക്‌ പ്രസിഡന്റ് റഷീദ സലിം, വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല കൃ ഷണൻകുട്ടി ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സെലിൻ ജോൺ, ആരോഗ്യ – വിദ്യാഭ്യാസ കാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു ജയകുമാർ എന്നിവർ ഭരണ നേതൃത്വം വഹിക്കുമ്പോൾ ജെസിമോൾ ജോസ്, റെയ്ചൽ ബേബി എന്നീ വനിതാ അംഗങ്ങളും കൂട്ടായുണ്ട്.

1995 മുതൽ കോതമംഗലം ബ്ലോക്കു പഞ്ചായത്തിൽ പുരുഷനും വനിതയും മാറി മാറി ഭരണത്തിന് ചുക്കാൻ പിടിച്ചെങ്കിലും ഈ വേളയിലാണ് അധികാരസ്ഥാനങ്ങളെല്ലാം
വനിതകൾ കയ്യടക്കിയത്. പുരുഷൻമാർക്ക് ഈ അപൂർവ സൗഭാഗ്യം ലഭിച്ചിട്ടുമില്ല.
ഈ ഭരണ സമതിയുടെ കാലാവധി സെപ്തംബറോടെ തീരും. അടുത്ത ടേമിൽ പ്രസിഡന്റ് പദം
ജനറൽ വിഭാഗത്തിലുള്ള ഭരണ സമതി അധികാരത്തിലെത്തിയാലും ഈ സാഹചര്യം ഒരുങ്ങുക അസാദ്ധ്യമാണ്. പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റികളായ വികസന കാര്യവും ആരോഗ്യകാര്യവും ഈ ടേമിൽ ഇവിടെ വനിതാ സംവരണമാണ്. ഇതോടെ മൂന്നു സ്ഥാനങ്ങൾ വനിതകൾക്ക്‌ ഉറപ്പായി. വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ജനറൽ വിഭാഗത്തിലായിരുന്നുവെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഇതും  വനിതകളിലെത്തിച്ചേർന്നു. ഇതോടെ പ്രധാന സ്ഥാനങ്ങളിൽ 6 മാസത്തോളമായി വനിതകൾ തുടരുന്നു.  ഈ ഭരണം തീരും വരെ ഈ നില തുടരും.

എൽ.ഡി.എഫ് ഭരണ നേതൃത്വത്തിലുള്ള ഭരണസമതിയിൽ സി.പി.എമ്മിലെ റഷീദ സലിം പ്രസിഡൻറും സി.പി.ഐ യിലെ ശാന്തമ്മ പയസ് വൈസ് പ്രസിഡന്റുമാണ്.  14 അംഗ സമതിയിൽ എൽ ഡി എഫിന് 9 മെംബറൻമാരും യു ഡി എഫിന് 5 മെംബറൻമാരുണ്ട്.
ലോക വനിതകൾ മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുബോൾ കോതമംഗലം ബ്ലോക്കു പഞ്ചായത്തിൽ അധികാരസ്ഥാനങ്ങളിൽ വനിതകളെത്തിയത് നീണ്ട നാളത്തെ അവഗണനയിൽ നിന്നും മോചിതയായതിന്റെ തെളിവാണ്. സമൂഹവും പുരുഷൻമാരടക്കമുള്ള മറ്റു മെംബറൻമാരും വനിതാ നേതൃത്വത്തിന് നൽകുന്ന പിന്തുണയും ഏറെയാണ്. പ്രത്യേകിച്ചും എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമതിയെന്നതും ശ്രദ്ധേയമാണ്.

1857 മാർച്ച് 8 ന് ന്യൂയോർക്കിൽ വനിതകൾ തങ്ങൾക്കു ലഭിക്കുന്ന കുറഞ്ഞ വേതനവും ദീർഘസമയ ജോലിയും എന്ന സമീപനം അനുവദിക്കുകയില്ലെന്നവകാശപ്പെട്ട് നടത്തിയ സമരമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്ന പ്രഖ്യാപനത്തിനു കാരണമായത്. റഷ്യ, ജർമ്മനി, സ്വിറ്റ്സർലന്റ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരം വ്യാപിച്ചു.സ്ത്രീകളോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്ന നയം വനിതാ ദിനാചരണത്തിന്റെ മുഖ്യ ലഷ്യങ്ങളിൽ ഒന്നാണ്. 1975 ൽ ഐക്യരാഷ്ട്രസഭ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.

You May Also Like