കോതമംഗലം : അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 22 ന് നടക്കുന്ന സൂചനാ പണിമുടക്കിനോടനുബന്ധിച്ച് കോതമംഗലം തഹസിൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. പങ്കാളിത്തപെൻഷൻ പിൻവലിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുട്ടിശിഖകൾ പൂർണ്ണമായും അനുവദിക്കുക, ലീവ്സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ളസാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്ക് നോട്ടീസ് നൽകുന്നതിനോടനുബന്ധിച്ച് ജീവനക്കാരുടെ
പ്രകടനവും വിശദീകരണ യോഗവും നടന്നു. യോഗം ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം എസ് കെ എം ബഷീർ ഉദ്ഘാടനം ചെയ്തു. മുജീബ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. (ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ) ശ്രീജേഷ് കെ.കെ. , (ജോയിൻ്റ് കൗൺസിൽ ജില്ലാ ട്രഷറർ), ബോസ് മത്തായി , ( കേരളഗസ്റ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ), റ്റി.കെ. സുരേന്ദ്രൻ, സാജു ഇ.പി., ചിത്ര. വി കെ , അശോകൻ എം.ആർ, രജനി രാജ് എന്നിവർ സംസാരിച്ചു.