കോതമംഗലം : Mentor Academy – GlobalEdu ലോക വനിതാ ദിനം Mentor Academy ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ചിത്രകാരിയും വേൾഡ് മലയാളി ഫൗണ്ടേഷന്റെ ‘ഐക്കൺ ഓഫ് ദി ഇയർ 2018’ പുരസ്കാര ജേതാവുമായ സ്വപ്ന അഗസ്റ്റിനെ “Wonder Woman of The Year 2022 ” എന്ന നാമകരണം നൽകിയാണ് Mentor Academy – GlobalEdu ആദരിച്ചത്. മെൻറ്റർ അക്കാദമിയിലെ വിദ്യാർത്ഥികളുമായി സ്വപ്ന സംവദിക്കുകയും, അക്കാദമിയുടെ സാരഥികളായ ഷിബുവും ആശയും വനിതകളുടെ കഴിവും ആത്‌മവിശ്വാസവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചു സംസാരിക്കുകയും ചെയ്‌തു.
ചിത്രകലയിൽ കാൽവിരലുകൾകൊണ്ട് വിസ്മയം രചിക്കുന്ന വനിതയാണ് കോതമംഗലം പൈങ്ങോട്ടൂർ സ്വദേശിനി സ്വപ്ന അഗസ്റ്റിൻ. ജന്മനാ ഇരു കൈകളും ഇല്ലാത്ത സ്വപ്ന ആത്മ വിശ്വാസത്തിന്റെ ഒരായിരം നിറങ്ങൾ ചാലിച് ജീവിതം വരക്കുന്നത്. കൈകളില്ലെങ്കിലും എനിക്ക് കാലുകൾ തന്നെ ധാരാളം എന്ന് തെളിയിച്ച് , മിഴിവാർന്ന നിരവധി ചിത്രങ്ങളാണ് തന്റെ കാൽ വിരലുകൾ കൊണ്ട് ചായം ചാലിച്ച് സ്വപ്ന മനോഹരമാക്കിയിരിക്കുന്നത്. പൈങ്ങോട്ടൂർ കൊച്ചുമുട്ടം പരേതനായ അഗസ്റ്റിന്റെയും, സോഫിയുടെയും നാല് മക്കളിൽ മൂത്തയാളാണ് സ്വപ്ന.
വായകൊണ്ടും, കാൽ വിരലുകൾ കൊണ്ടും ചിത്രങ്ങൾ വരയ്ക്കുന്ന വരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് മൌത്ത് ആൻഡ് ഫുട് പെയിന്റിംഗ് ആർട്ടിസ്റ്റ് ഓഫ് ദി വേൾഡ് (എ എം എഫ് പി എ ) എന്ന സംഘടനയിൽ അംഗമാണ് സ്വപ്ന. മദർ തെരേസ, മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാം എന്നിവരുൾപെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ തന്റെ ക്യാൻവാസിൽ സ്വപ്ന പകർത്തിയിട്ടുണ്ട്.