Connect with us

Hi, what are you looking for?

NEWS

വേട്ടാമ്പാറയില്‍ കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിയിടങ്ങളും കൃഷികളും നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. പടിപ്പാറ ഭാഗത്ത് ജനവാസമേഖലയില്‍ കറുകപ്പിള്ളില്‍ ജോസിന്റെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലെ 300 ഓളം വിളവെടുക്കാറായ കപ്പയാണ് നശിപ്പിച്ചത്. കപ്പ കൂടാതെ വാഴ, ഇഞ്ചി കൃഷിയും, കൈയാലയും നശിപ്പിച്ചിട്ടുണ്ട്. രാത്രി ശബ്ദംകേട്ട് പുറത്തിറങ്ങിയ ജോസും കുടുംബവും കണ്ടത് തങ്ങളുടെ കൃഷികള്‍ നശിപ്പിക്കുന്ന കാട്ടാനയെയാണ്. ടോര്‍ച്ച് തെളിച്ചും ഒച്ചവച്ചും ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന പാഞ്ഞടുത്തെന്നും തുടര്‍ന്ന് തിരിഞ്ഞോടി വീട്ടില്‍ അഭയം തേടിയെന്നും ജോസ് പറഞ്ഞു. തുടര്‍ന്ന് ഫോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചശേഷം നാട്ടുകാരെ വിളിച്ചു കൂട്ടിയാണ് ആനയെ തുരത്തിയത്. അപ്പോഴെക്കും ആന കൃഷിയെല്ലാം നശിപ്പിച്ചിരുന്നു. ആനക്കൂട്ടങ്ങള്‍ വേട്ടാന്പാറയിലെ മറ്റ് പലയിടങ്ങളിലും കൃഷിനാശം വരുത്തിയതായും പ്രദേശവാസികള്‍ പറഞ്ഞു. മുണ്ടയ്ക്കല്‍ ജോസ് തോമസ്, മറിയേലി തങ്കപ്പന്‍ എന്നിവരുടെ ധാരാളം ഫലവൃക്ഷങ്ങളും കൃഷിയും ആനകള്‍ നശിപ്പിച്ചു.

പള്ളൂപ്പട്ട സിജോ പാട്ടത്തിനെടുത്ത് കൃഷിചെയ്ത രണ്ടര ഏക്കര്‍ പൈനാപ്പിള്‍ തോട്ടത്തിലും ആന കയറി 50,000 ത്തോളം രൂപയുടെ നാശനഷ്ടം വരുത്തി. ഏറെ നാളുകളായി പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. ഇതുമൂലം കര്‍ഷകര്‍ക്ക് ജീവിതം ദുസ്സഹമായ സ്ഥിതിയാണ് വന്യമൃഗഗല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൃഷി നാശത്തിന് അര്‍ഹമായ നഷ്ടപരിഹരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.  മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം വന്യമൃഗശല്യം മൂലം നിക്ഷേധിക്കപ്പെടുന്നത് തുടര്‍ന്നാല്‍ കര്‍ഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച വേട്ടാന്പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ജോഷി നിരപ്പേല്‍ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!