കോട്ടപ്പടി : കോട്ടപ്പടിയിൽ ടാപ്പിങ്ങിന് ഇടയിൽ കാട്ടാനയുടെ ആക്രമണം നേരിട്ട പന്തനാൽ പുത്തൻപുരയ്ക്കൽ അവരാച്ചന്റെ ചികിത്സാ ചെലവ് പഞ്ചായത്ത് വഹിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിവേദനം നൽകി. റവന്യൂ ഭൂമിയിൽ തൊഴിലടത്തിൽ വച്ചാണ് അവിരാചന് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജനങ്ങൾക്ക് ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്തമുള്ള ഗ്രാമപഞ്ചായത്ത് കോട്ടപ്പടിയിലെ വന്യജീവി ശല്യം പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വന്യജീവി ശല്യം ഇത്ര രൂക്ഷമായിട്ടും വിഷയം പഞ്ചായത്ത് കമ്മറ്റി ചർച്ച ചെയ്തിട്ട് പോലുമില്ല
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നുള്ളതാണ് ലോക്കൽ ഗവൺമെന്റിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം ഈ വിഷയം പരിഹരിക്കുന്നതിൽ പഞ്ചായത്ത് പൂർണ്ണമായി പരാജയപ്പെട്ടതുകൊണ്ടാണ് തൊഴിലിടങ്ങളിൽ വച്ച് പോലും വന്യജീവി ആക്രമണം നേരിടേണ്ടി വരുന്നത്. അതുകൊണ്ട് ഈ വന്യജീവി ആക്രമണത്തിന്റെ ഉത്തരവാദി പഞ്ചായത്താണ്. ആയതുകൊണ്ട് കോലഞ്ചേരി ആശുപത്രിയിൽ അത്യാസന നിലയിൽ കഴിയുന്ന അവിരാചന്റെ മുഴുവൻ ചികിത്സാ ചെലവും പഞ്ചായത്ത് വഹിക്കണം എന്ന് ആവശ്യപ്പെട്ട് എന്തുകൊണ്ട് കോട്ടപ്പടി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിവേദനം സമർപ്പിച്ചു.
