Connect with us

Hi, what are you looking for?

NEWS

മലയിൻകീഴ് – തൃക്കാരിയൂർ റോഡിൽ പൊതുജന സഹകരണത്തോടെ വീതി വർധിപ്പിക്കുന്നു.

കോതമംഗലം : തൃക്കാരിയൂർ – നാടുകാണി റോഡിന്റെ ഭാഗമായ മലയിൻകീഴ് മുതൽ തൃക്കാരിയൂർ വരെ വരുന്ന ഭാഗത്തെ റോഡിന് ആവശ്യമായ വീതി പൊതുജന സഹകരണത്തോടെ വർദ്ധിപ്പിക്കുന്നു. നിലവിൽ ഈ റോഡ് അപകട വളവുകൾ നിറഞ്ഞതും വീതി നന്നേ കുറഞ്ഞതുമാണ്. ഈ റോഡിന്റെ പല മേഖലകളിലും അപകടങ്ങൾ നിത്യ സംഭവമായി മാറുകയാണ്.തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിലേക്കും അതോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന കോടതി കോംപ്ലക്സ് അടക്കമുള്ള മേഖലകളിലേക്ക് നൂറുകണക്കിന് ആളുകൾ നിത്യേന ആശ്രയിക്കുന്ന ഒരു പ്രധാന റോഡാണ്. ഏറെ നാളുകളായി വീതി വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതാണിപ്പോൾ പൊതു ജനസഹകരണത്തോടുകൂടി സാധ്യമായിട്ടുള്ളത്. ആദ്യഘട്ടമായി അപകട വളവുകൾ നിവർത്തി ആവശ്യമായ വീതി വർധിപ്പിക്കുന്ന പ്രവർത്തികൾക്കാണ് ഇപ്പോൾ തുടക്കമായിട്ടുള്ളത്. രണ്ടാം ഘട്ടമായി മലയിൻകീഴ് മുതൽ കോടതി കോംപ്ലക്സ് വരെ വരുന്ന പ്രദേശത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടു രണ്ടാംഘട്ടത്തിൽ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട് . നിലവിൽ അഞ്ചോളം സ്വകാര്യ വ്യക്തികളാണ് റോഡിന് ആവശ്യമായ വീതി ലഭ്യമാക്കുന്നതിന് ഭൂമി സൗജന്യമായി വിട്ടുനൽകിയിട്ടുള്ളത്. റോഡ് വികസനത്തിനായി മാതൃകാപരമായി ഭൂമി വിട്ടു നൽകിയവരോട് ആന്റണി ജോൺ എംഎൽഎ നന്ദി രേഖപ്പെടുത്തി. എം എൽ എ യും മറ്റു ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. എംഎൽഎയോടൊപ്പം വാർഡ് കൗൺസിലർ സിബി സ്കറിയ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സിന്റോ വി പി, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അരുൺ എം എസ്, ഭൂമി വിട്ടുനൽകിയവരായ അഭിജിത്ത് അമ്മ പറമ്പിൽ,ഡോക്ടർ ബിനു അലക്സ് ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി, റോയി തെക്കേക്കര, പ്രിൻസി ഓലിയപ്പുറം എന്നിവർ ഉണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

ഷാനു പൗലോസ് കോതമംഗലം: കേരള സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലെ എക്കോ ടൂറിസം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയമലയോര പ്രദേശമായ പാലമറ്റം കാളക്കടവ് എക്കോ പോയിന്റ് കേന്ദ്രീകരിച്ച്ആരംഭിച്ച എക്കോ ടൂറിസം പദ്ധതി ഗര്‍ഭാവസ്ഥയില്‍ തന്നെ നിലച്ച് പോകുന്ന...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍...

CHUTTUVATTOM

കോതമംഗലം: നിര്‍ദ്ദിഷ്ട തങ്കളം നാലുവരി പാതയുടെ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് നെല്‍വയല്‍ നികത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. തങ്കളം ലോറി സ്റ്റാന്‍ഡിന് സമീപം തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ച് രാത്രിയില്‍ മണ്ണിട്ട് വയല്‍ നികത്തിയ...

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ വ്യതിയാനംമൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കാന്‍ ലോക ബാങ്ക് അനുവദിച്ച ആദ്യ ഗഡു തുകയായ 2,400 കോടി രൂപ പിണറായി സര്‍ക്കാര്‍ വക മാറ്റി ചിലവഴിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ‘മിഡാസ്-25’ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. കോതമംഗലം എംഎ കോളേജ് അസോസിയേഷനും, കേന്ദ്ര സര്‍ക്കാരിന്റെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനും...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ട് പാലത്തിന് താഴെ പുഴയില്‍ അങ്കമാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി ചമ്പന്നൂര്‍ സൗത്ത് തിരുതനത്തി ബിനില്‍ (32) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്ന് ബിനിലിനെ...

CHUTTUVATTOM

കോതമംഗലം: കേരളത്തിന്റെ കായികരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച നവതി മെമ്മോറിയല്‍ ബില്‍ഡിംഗിന്റെയും, നവീകരിച്ച പവലിയന്റെയും ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ...

NEWS

കോതമംഗലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സ്വകാര്യചാനലും രാഷ്ട്രീയ നേതാക്കളും വ്യക്തിഹത്യ നടത്തുന്നതില്‍ പ്രതിഷേധിച്ച് കോതമംഗലം യൂണിയന്‍ പന്തംകൊളുത്തി പ്രകടനവും സമ്മേളനവും നടത്തി. സമുദായത്തെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് നയിച്ച യോഗം...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ കൈയേറ്റം. റോഡരികിലെ കെട്ടിട നിര്‍മാണത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം നോട്ടീസ് കൈപ്പറ്റാന്‍ എത്തിയ പരാതിക്കാരന്‍ ആണ് പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ്...

CHUTTUVATTOM

കോതമംഗലം: രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ക്കുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്ന് വാങ്ങുന്നതിനുള്ള ജീവ ഫ്രീ മെഡിസിന്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. രൂപത വികാരി...

CHUTTUVATTOM

പോത്താനിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 26 വർഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ സിദ്ധൻപടി ചെന്നിരിക്കൽ സജി (59) യെയാണ് ശിക്ഷിച്ചത്. പോക്സോ കേസുകൾ വിചാരണ...

CHUTTUVATTOM

കോതമംഗലം: സഹകരണ ബാങ്കിലെ ജോലി തിരക്കിനിടയിലും കൃഷിയില്‍ നൂറു മേനി വിളയിച്ച് പുതുപ്പാടി സ്വദേശി ലൈജു പൗലോസ്. പാട്ടത്തിന് എടുത്ത ഭൂമിയില്‍ വിവിധയിനം ബഡ് പ്ലാവുകള്‍ നട്ടുപിടിപ്പിച്ച് വിളവെടുത്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍...

error: Content is protected !!