Connect with us

Hi, what are you looking for?

NEWS

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി ദുരന്തമായി പ്രഖ്യാപിക്കണം: ഡീന്‍ കുര്യാക്കോസ് എംപി

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ചിന്തിക്കാന്‍ കഴിയാവുന്നതിലും വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുകിനടക്കുന്ന ഭയാനകമായ കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വയനാടിന് സമാനമായ രീതിയില്‍ നിരന്തരം ദുരന്തം പേമാരിപോലെ പെയ്തിറങ്ങുന്ന മറ്റൊരുനാടാണ് ഇടുക്കിയും.

ഭീതിജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നത് ഈ സാഹചര്യത്തില്‍ വിഷയം സഭ നിറുത്തിവച്ചു ചര്‍ച്ചചെയ്യണമെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേത്രത്വത്തില്‍ മന്ത്രിതല സംഘം വായനാട് സന്ദര്‍ശിച്ച് സ്തിഥിതിഗതികള്‍ വിലയിരുത്തണമെന്നും, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് എം.പി ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ശൂന്യ വേളയില്‍ വിഷയം വീണ്ടും ഉന്നയിച്ചു .

You May Also Like

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട സ്ത്രീകളെ കണ്ടെത്തി. അറക്കമുത്തി ഭാ​ഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് സ്ത്രീകളും സുരക്ഷിതരെന്ന് ഡിഎഫ്ഒ പറഞ്ഞു. കാൽനടയായി തിരിച്ചെത്തിക്കും. ഒരു മണിക്കൂറെടുക്കും ഇവരെ കാടിനുള്ളിൽ നിന്ന് പുറത്തെത്തിക്കാൻ....

NEWS

  കോതമംഗലം: നവംബർ 25 ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ( AKWRF) സ്ഥാപക ദിനാഘോഷം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബൈപാസ് ജംഗ്ഷനിൽ നടന്നു.   സ്ഥാപക ദിനത്തോടനുബന്ധിച്ച്...

NEWS

കോതമംഗലം : കടവൂർ മണിപ്പാറ തൊണ്ടാറ്റിൽ വീട്ടിൽ ജോബി എബ്രഹാം -മെറിൻ ജോബി ദമ്പതികളുടെ മകനും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയും 11 വയസ്സുകാരനുമായ എബെൻ ജോബി ആലപ്പുഴ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കുന്നു. പതിറ്റാണ്ടുകളായി രണ്ടു നഗറുകളുടെയും...

NEWS

കോതമംഗലം: ഭാരത ജനതയും സംയുക്ത പാർലമെന്ററി സമിതിയും ഗൗരവതരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വഖഫ് ഭേദഗതി ബിൽ വരുത്തി വയ്ക്കുന്ന വിനാശങ്ങളെ മുൻനിർത്തി നടത്തപ്പെടുന്ന നീതിക്കുവേണ്ടിയുള്ള തീരദേശ നിവാസികളുടെ സമരം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ...

CRIME

കോതമംഗലം: ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കോതമംഗലം കുത്തുകുഴി അയ്യങ്കാവ് പ്ലാച്ചേരി പ്രദീപ് (ബാബു-53), ഓണക്കൂര്‍ പാലം ജംഗ്ഷന്‍ തച്ചപ്പിള്ളി ആഘോഷ് (36), ഓണക്കൂര്‍ പാലം ജംഗ്ഷന്‍...

NEWS

കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം – നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗ്ഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്‌സൈറ്റില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും പ്രൊജക്ട് അസിസ്റ്റന്റ്‌റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക...

NEWS

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ്...

NEWS

നേര്യമംഗലം: ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അക്ബറിന്. സാഹിത്യ...

ACCIDENT

കോതമംഗലം : സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത്(2) ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍...

NEWS

കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിൽ ട്രാൻസ്പോർട്ട് കമീഷണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നുള്ള വാഹന പരിശോധനയിൽ, കുട്ടമ്പുഴ ഭാഗത്തുനിന്നും കോതമംഗലം ഭാഗത്തേക്ക് സർവീസ് നടത്തിയ KL44D0367 “ഐഷാസ്...

error: Content is protected !!