Connect with us

Hi, what are you looking for?

NEWS

സമഗ്ര പച്ചക്കറി വികസന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്

വാരപ്പെട്ടി: പഞ്ചായത്തിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പച്ചക്കറി വികസന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി കൃഷി വകുപ്പ് കർഷകർക്ക് ആവശ്യമായ പച്ചക്കറി തൈകൾ വിതരണം ചെയ്തു. അത്യുല്പാദനശേഷിയുള്ള വെണ്ട, വഴുതന, ചീര, മുളക് തുടങ്ങിയ പച്ചക്കറി തൈകളാണ് ലഭ്യമാക്കിയിട്ടുള്ളത്.

ആദ്യഘട്ടത്തിൽ 10000 പച്ചക്കറി തൈകളാണ് ഇത്തരത്തിൽ പഞ്ചായത്തിലുടനീളം കൃഷിവകുപ്പ് വഴി സൗജന്യമായി വിതരണം ചെയ്തിരിക്കുന്നത്. ഇനി അടുത്തഘട്ടമായി 5000 തൈകൾ കൂടി ലഭ്യമാക്കും. കർഷകരുടെ ആവശ്യം എന്താണോ അത് പരിഗണിച്ചാണ് കൃഷിക്ക് ആവശ്യമായ തൈകൾ നൽകുന്നത്.

പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും പച്ചക്കറി കൃഷി വ്യാപിപ്പിക്കുക, ഇതുവഴി പരമാവധി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ കൂടിയുണ്ട് പഞ്ചായത്തിന്. കേവലം തൈകൾ വിതരണം ചെയ്യുന്നതിന് പുറമെ അവയുടെ പരിചരണത്തിന് ആവശ്യമായ സഹായങ്ങളും ഉറപ്പാക്കും. മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് അംഗീകാരം എന്ന നിലയിൽ പഞ്ചായത്ത് അവാർഡ് നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്ക്‌ ഓഫീസിന് സമീപം അക്രമികൾ തകർത്ത വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തേനിങ്കൽ ടി സി വർഗീസിൻ്റെ തറവാട് വീടാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ...

CRIME

കോതമംഗലം: അടഞ്ഞുകിടന്ന വീടിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറിയ അക്രമികൾ വീട്ടുപകരണങ്ങൾ മുഴുവൻ തല്ലിത്തകർത്തു. കോതമംഗലത്തിന് സമീപം രാമല്ലൂരിൽ കഴിഞ്ഞ രാത്രിയാണ് സംഭവം.തേനിങ്കൽ TC വർഗീസിൻ്റെ തറവാട് വീട്ടിലാണ് ആക്രമണം നടന്നത്.ഇപ്പോൾ വർഗീസിൻ്റ...

NEWS

കുറുപ്പംപടി / തിരുവനന്തപുരം : വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്തം, പകർച്ച വ്യാധികൾ നിയന്ത്രണ വിധേയമാകാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. റിപ്പോർട്ട് കിട്ടിയാലുടൻ തന്നെ മറ്റു നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ...

CRIME

കോതമംഗലം: നാഗഞ്ചേരി പള്ളിയിൽ കവർച്ച നടത്തിയ സംഘത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ പള്ളിയില്‍ കഴിഞ്ഞമാസമാണ് കവര്‍ നടന്നത്.ഓഫിസില്‍ നിന്നും ഭണ്ഡാരങ്ങളില്‍ നിന്നും പണം...