കോതമംഗലം : ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളിജീയത്തിന്റെ നിർദേശം പോലും അട്ടിമറിച്ച് ജനാധിപത്യ ധ്വംസനം നടത്താൻ ശ്രമിക്കുന്ന ബി ജെ പി സർക്കാരിന്റെ നീക്കങ്ങൾക്ക് തടയിടാൻ ജനാധിപത്യ മതേതര ശക്തികൾ ഒന്നിക്കണമെന്ന് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറിയായിരുന്ന സഖാവ് എ ആർ വിനയന്റെ അനുസ്മരണം നെല്ലിക്കുഴിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുനിൽകുമാർ. വൈവിധ്യങ്ങളായ മതങ്ങളും ഭാഷകളും നിലനിൽക്കുന്ന മതേതര രാജ്യമായ ഇന്ത്യയെ മത രാഷ്ട്ര മാക്കാനുള്ള ബി ജെ പി യുടെ നിലപാട് നാം തിരിച്ചറിയണം.
കുത്തക മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നിലപാടാണ്
ബി ജെ പി അധികാരത്തിലെത്തിയ നാൾ മുതൽ സ്വീകരിക്കുന്നത്.
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി ഇന്ത്യൻ ഭരണഘടന തങ്ങൾക്ക് അനുകൂലമായ രീതിയിൽ പൊളിച്ചെഴുതാനുള്ള അണിയറ നീക്കമാണ് ബി ജെ പി നടത്തി കൊണ്ടിരിക്കുന്നത്.
2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഇടതു പക്ഷ – ജനാധിപത്യ മതേതര ശക്തി കളുടെ വിജയത്തിനായുള്ള രാഷ്ട്രീയ സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോടൊപ്പം നിൽക്കുന്നവർ ജനമനസിൽ എന്നു മുണ്ടായിരിക്കുമെന്ന തിന്റെ ഉദാഹരണമാണ് സഖാവ് എ ആർ വിനയനെന്നും സുനിൽ കുമാർ പറഞ്ഞു.
നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി പി എം അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.
സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ഇ കെ ശിവൻ, സംസ്ഥാന കൗൺസിൽ അംഗം പി കെ രാജേഷ്,
മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി റ്റി സി ജോയി, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായഎം കെ രാമചന്ദ്രൻ , പി എം ശിവൻ, പി എ അനസ്,
നെല്ലിക്കുഴി അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറി എ ആർ വിശ്വനാഥൻ, ബ്രാഞ്ച് സെക്രട്ടറി കെ ബി അൻസാർ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി സ്വാഗതവും മണ്ഡലം കമ്മിറ്റിയംഗം സി എ സിദ്‌ധീഖ് നന്ദി പറഞ്ഞു.
വിവിധ പാർട്ടികളിൽ
നിന്നും സിപി ഐ യിൽ ചേർന്ന വരെ വി എസ് സുനിൽ പാർട്ടി പതാക നൽകി സ്വീകരിച്ചു.
പടം : സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറിയായിരുന്ന എ ആർ വിനയൻ അനുസ്മരണം മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു