കോതമംഗലം : വിശ്വകർമ്മജരുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. സാമൂഹ്യ സാമ്പത്തികവും വിദ്യാഭ്യാസപരവും തൊഴിൽ പരവുമായി വിശ്വകർമ്മജർ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. കോതമംഗലം വിശ്വകർമ്മ ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോതമംഗലത്ത് പൊതുശ്മശാനത്തിന്റെ നിർമ്മാണ പ്രവർത്തനം വേഗത്തിൽ ആരംഭിക്കുന്നതിനു വേണ്ടിയിട്ടുള്ള നടപടികൾ ഉറപ്പുവരുത്തുമെന്നും എം എൽ എ പറഞ്ഞു. ജെ വി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് അഡ്വ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ബോര്‍ഡ് മെമ്പർ ടി.എസ് സന്തോഷ് വിശ്വകര്‍മ സന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി പി. മോഹനന്‍ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി എം.എ നാരായണന്‍, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് ബിന്ദു വിക്രമന്‍, മുൻ യൂണിയൻ പ്രസിഡന്റ് എം.ഡി രാധാകൃഷ്ണന്‍,മുൻ യൂണിയൻ പ്രസിഡന്റ് കെ.ടി വിജയന്‍, യൂണിയൻ ഖജാൻജി എം.കെ വേണുഗോപാല്‍, യൂണിയൻ ജോയിന്റ് സെക്രട്ടറി എം.കെ ശിവന്‍, പി.എന്‍ വാസു, സ്വാഗതസംഘം ജനറൽ കൺവീനർ പി.കെ സുഭാഷ്, യൂണിയൻ കമ്മറ്റി അംഗങ്ങളായ എം.എസ് അജി, എ.എ ഗോപി, കാഞ്ചന വിജയന്‍,മഹിളാ സംഘം യൂണിയൻ പ്രസിഡന്റ് അംബിക രാജന്‍, മഹിളാ സംഘം യൂണിയൻ സെക്രട്ടറി സുജാത രവി എന്നിവര്‍ പ്രസംഗിച്ചു.