കോതമംഗലം : വിഷു – ഈസ്റ്റർ സപ്ലൈകോ ഫെയറിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് വിഷു- ഈസ്റ്റർ ഫെയർ ഒരുക്കിയിട്ടുള്ളത്. ഇന്ന് (11/4/25) മുതൽ 19 വരെയാണ് സപ്ലൈകോ പ്രവർത്തിക്കുന്നത്. വിഷു, ദുഃഖവെള്ളി ദിനങ്ങളൊഴിച്ച് എല്ലാ ദിവസങ്ങളും ഫെയർ തുറന്നു പ്രവർത്തിക്കും. 13 ഇന സബ്സിഡി സാധനങ്ങൾക്ക് പുറമേ തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും,ശബരി ഉൽപ്പന്നങ്ങൾക്കും മിതമായ നിരക്കിൽ ലഭ്യമാകും.
13 ഇനം സബ്‌സിഡി ഇനങ്ങളിൽ 5 ഇനങ്ങളുടെ (തുവരപ്പരിപ്പ്, മുളക്, കടല ഉഴുന്ന്, വൻപയർ) വില കുറച്ചാണ് സപ്ലൈകോ ഫെയറിന് നൽകുന്നത്. കിലോഗ്രാമിന് 4 മുതൽ 10 രൂപ വരെയാണ് സപ്ലൈകോ വിലകുറവിൽ നൽകിയിട്ടുള്ളത് . ഫെയറിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർ കെ എ നൗഷാദ്, ഷോപ്പ് മാനേജർ സനീഷ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
