Connect with us

Hi, what are you looking for?

NEWS

വെറ്റിലപ്പാറ രാവിരുണ്ടാൽ കാട്ടാനകളുടെ സ്ഥിരം വിഹാര കേന്ദ്രമാകുന്നു

കോതമംഗലം: വെറ്റിലപ്പാറയിൽ ജനവാസമേഖലകളിൽ രാവിരുണ്ടാൽ കാട്ടാനകളുടെ സ്ഥിരം വിഹാര കേന്ദ്രമാകുന്നു. പുറത്തിറങ്ങാനാവാത്ത വിധം ജനങ്ങൾ ഭീതിയിൽ .
പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ വനമേഖലയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ്. എന്നാല്‍ വനത്തിലെന്നപോലെയാണ് രാത്രിയില്‍ ഇവിടെ ആനകളെത്തുന്നത്.ഒരു ദിവസംപോലും ഇടവേളയില്ല. കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ കൂട്ടമായാണ് ആനകള്‍ കൃഷിയിടങ്ങളില്‍ വിളയാടുന്നത്.ചിലപ്പോഴെക്കെ ഒറ്റയാനും എത്താറുണ്ട്.എല്ലാത്തരം കാര്‍ഷീക വിളകളും ആനക്കൂട്ടം തീറ്റയാക്കിയോ ചവിട്ടിമെതിച്ചോ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.വാഴയും കപ്പയും തെങ്ങും പൈനാപ്പിളും എല്ലാം നശിപ്പിക്കപ്പെടുന്നുണ്ട്.

കൃഷിനാശം മാത്രമല്ല കയ്യാലകളും മതിലുകളും തകര്‍ക്കപ്പെടുന്നതും വലിയ നഷ്ടംവരുത്തിവക്കുന്നുണ്ട്.നൂറുകണക്കിന് ഭാഗങ്ങളിലാണ് കയ്യാലകള്‍ തകര്‍ത്തിട്ടിരിക്കുന്നത്.കോണ്‍ക്രീറ്റ് ചെയ്ത മതിലുകള്‍പോലും തകര്‍ക്കപ്പെട്ടിട്ടുണ്ട്.ഒരു തവണ തകര്‍ന്ന കയ്യാലയോ മതിലോ പുനര്‍നിര്‍മ്മിച്ചാലും വൈകാതെ വീണ്ടും തകര്‍ക്കപ്പെടുന്ന അവസ്ഥയുമുണ്ട്.വീട്ടുമുറ്റത്തും മെയിന്‍ റോഡിലും ഇടവഴിയിലുമെല്ലാം ആനകളുടെ സാന്നിദ്ധ്യമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.രാത്രിയില്‍ വീടിന് പുറത്തിറങ്ങുന്നവര്‍ ആനയുടെ മുമ്പില്‍പ്പെട്ടെന്നുവരാം.അധികാരികളോട് പരാതിപറഞ്ഞ് മടുക്കുന്നതല്ലാതെ പരിഹാര നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് പലതവണ ആനശല്യത്തിനിരയായിട്ടുള്ള നാട്ടുകാർ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: കാനന മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടപ്പാറ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ശ്രദ്ധേയമായി. കോതമംഗലം താലൂക്കിലെ കോട്ടപ്പടി പഞ്ചായത്തില്‍ വടക്കുംഭാഗത്തിന് സമീപം വനത്തിനുള്ളിലാണ് കോട്ടപ്പാറ ശ്രീ...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹനയാത്രികരുടെ സുരക്ഷക്കായുള്ള ഇടപെടല്‍ വേണമെന്ന് ആവശ്യം ശക്തമാകുന്നു. ദേശിയപാതയിലോ പാതയോരത്തോ കാട്ടാനകളുടെ സാന്നിധ്യമുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍...

CHUTTUVATTOM

കോതമംഗലം: വേട്ടാംപാറയിലെ പടിപ്പാറയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് പരിവര്‍ത്തന്‍ സമഗ്രഗ്രാമ വികസന പദ്ധതി മുഖാന്തരം എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയം നടപ്പിലാക്കുന്ന ഹരിത കര്‍ഷക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ അംഗങ്ങളായ തദ്ദേശഭരണ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് വിജയോത്സവം സംഘടിപ്പിച്ചു. എന്റെ നാട് ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളുമായെത്തുന്ന പൊതുജനത്തിന്റെ കാവലാളായി...

CHUTTUVATTOM

കോതമംഗലം: കെട്ടിടത്തിന് മുകളില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു. വടാട്ടുപാറ കൊച്ചുപറമ്പില്‍ ബിനോയി കുര്യന്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വടാട്ടുപാറ ഓഫീസ് ജംഗ്ഷനിലെ കെട്ടിടത്തില്‍ വച്ചായിരുന്നു അപകടം. ഉടന്‍...

CHUTTUVATTOM

നേര്യമംഗലം: കരിമണലിനു സമീപം കാറിനും ബൈക്കിനും നേരെ കാട്ടാന ആക്രമണം. നേര്യമംഗലം – പനംകുട്ടി റോഡില്‍ ഓഡിറ്റ് ഫോറില്‍ പൂപ്പാറയില്‍നിന്നു കോലഞ്ചേരിയിലേക്ക് പോവുകയായിരുന്ന മൂന്നംഗ സംഘവും,കൈക്കുഞ്ഞുങ്ങളും സഞ്ചരിച്ച കാറാണ് കാട്ടാന ആക്രമിച്ചത്. തിങ്കളാഴ്ച...

CHUTTUVATTOM

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ മാര്‍ ബേസില്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ബാബു മാത്യു കൈപ്പിള്ളില്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: ലയണ്‍സ് ക്ലബ് കോതമംഗലം ഗ്രേറ്ററിന്റെ നേതൃത്വത്തില്‍ ഐ ഫൗണ്ടേഷന്‍, ചേലാട് മാര്‍ ഗ്രിഗോറിയോസ് ദന്തല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെ നാടുകാണി സെന്റ് തോമസ് പള്ളിയില്‍ നേത്ര, ദന്ത പരിശോധന ക്യാമ്പ് നടത്തി....

CHUTTUVATTOM

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെര്‍ലിന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കേതമംഗലം: കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമയെ കണ്ടെത്തി നല്‍കി റവന്യൂ വകുപ്പ് ജീവനക്കാരി. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും കഴിഞ്ഞ ഒന്പതിന് വൈകിട്ടാണ് ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ പാദസ്വരം കോതമംഗലം താലൂക്ക്...

CHUTTUVATTOM

കോതമംഗലം: 18 ടീമുകള്‍ പങ്കെടുത്ത കോതമംഗലം ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം സീസണ്‍ സമാപിച്ചു. ചേലാട് ടിവിജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ഗ്ലോബ്സ്റ്റാര്‍ പരീക്കണ്ണിയെ സ്ലയേഴ്സ് കറുകടം പരാജയപ്പെടുത്തി. 19 ഓവറില്‍ 135...

CHUTTUVATTOM

കോതമംഗലം: സഹകാരി എം.ജി രാമകൃഷ്ണന്റെ ‘മൂല്യവര്‍ദ്ധിത ഉദ്പാദനവും സഹകരണവും’ ലേഖന സമാഹാരത്തിന്റെ പ്രകാശനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജുവിന് ആദ്യ പകര്‍പ്പ് നല്‍കി എഫ്‌ഐറ്റി ചെയര്‍മാന്‍ ആര്‍. അനില്‍കുമാര്‍ പ്രകാശന കര്‍മ്മം...

error: Content is protected !!