കോതമംഗലം : ഗോത്രവർഗ്ഗ സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനുമായി എറണാകുളം ജില്ലാ പഞ്ചായത്തും കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തും നടത്തിക്കൊണ്ടിരിക്കുന്ന നിരവധിയായ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസിന്റെ സഹകരണത്തോടെ 3 ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ ട്രൈബൽ ഫെസ്റ്റ് ഊരാട്ടം 2025 ആരംഭിച്ചു
വ്യത്യസ്ത കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും ഗോത്രവർഗ്ഗകലകളുടെയും അകമ്പടിയോടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത വർണ്ണശബളമായ വിളംബര റാലിയോടു കൂടിയാണ് ഊരാട്ടം 2025 ആരംഭിച്ചത് കുട്ടമ്പുഴ ടൗണിൽ നിന്ന് ആരംഭിച്ച വിളംബര റാലിക്ക് ശേഷം നടന്ന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം പി ഊരാട്ടം 2025 ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ൈ വൈസ് പ്രസിഡന്റ് എൽസി ജോർജ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, മറ്റ് പഞ്ചായത്ത് പ്രസിഡന്റുമാരായ സിബി മാത്യു, ജെസി സാജു , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കെ ഡാനി,സനിത റഹിം, റഷീദ സലീം, ഷാരോൺ പനക്കൽ , ലിസി അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ പരീത്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിബി കെ എ, ഇ സി റോയി, മിനി മനോഹരൻ .,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെ ജെയിംസ് കോറമ്പേൽ . കെ കെ ഗോപി , എൽദോസ് ബേബി, ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർ അനിൽ ഭാസ്ക്കർ, പഞ്ചായത്ത് അംഗങ്ങളായ ജോഷി പൊട്ടയ്ക്കൽ, ബിനിഷ് നാരായണൻ , രേഖ സാജു , സനൂപ് കെ എസ്, ബിൻസി മോഹനൻ ,ഡെയ്സി ജോയ് ,ശ്രീജ ബിജു, ഷീല രാജീവ് , ആലീസ് സിബി, പഞ്ചായത്ത് സെക്രട്ടറി കെ എൻ സുനിൽ ,ടി ഇ ഒ പി രാജീവ് എന്നിവർ പ്രസംഗിച്ചു ട്രൈബൽ ഫെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് (3-5-25) രാവിലെ ടൂറിസം സെമിനാർ , വ്യവസായ സെമിനാർ,വനിതാ സംരകത്വ സെമിനാർ എന്നിവ നടക്കും ഉച്ചയ്ക്ക് ശേഷം വിവിധ ഗോത്രങ്ങളിൽ നിന്നുള്ളവരുടെ കലാപരിപാടികൾ എന്നിവ നടക്കും
