Connect with us

Hi, what are you looking for?

NEWS

വേമ്പനാട്ടു കായലിൽ ഇരു കൈകളും ബന്ധിച്ച് ലോക ഗിന്നസ് ബുക്കിലെക്ക് നീന്തുവാൻ തയ്യാറായി കോതമംഗലത്തെ കൊച്ചുമിടുക്കി.

കോതമംഗലം : വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ അറാക്കൽ വീട്ടിലെ ബിജു തങ്കപ്പന്റെയും ശ്രീകലയുടെയും മകളായ 11 വയസുകാരി ലയ ബി നായർ നവംബർ 12-ാം തിയതി വേമ്പനാട്ടു കായലിൽ 4.30 കിലോ മീറ്റർ ഇരു കൈകളും ബന്ധിച്ച് ലോക ഗിന്നസ് ബുക്കിലെക്ക് നീന്തുവാൻ തയ്യാർ എടുക്കുകയാണ്. ലയ കോതമംഗലം സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. നീന്തലിനോട് അനുബന്ധിച്ച് ഇന്ന് (22/10/2022) വാരപ്പെട്ടി പഞ്ചായത്തിലെ നീന്തൽ കുളത്തിൽ പ്രദർശന നീന്തൽ മത്സരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നീന്തൽ മത്സരം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഡയാന നോബി,മെമ്പർമാരായ ശ്രീകല സി,കെ കെ ഹുസൈൻ,എയ്ഞ്ചൽ മേരി ജോബി, ദിവ്യ സലി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ സി അയ്യപ്പൻ,എം പി വർഗീസ്,നിർമല മോഹനൻ,പി കെ നജീബ്,അനന്തു സജീവൻ,റെജിന,ടി എം ബേബി,പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....