Connect with us

Hi, what are you looking for?

NEWS

വാഴക്കുളം അഗ്രോ പ്രോസ്സസിംങ് കമ്പനി ചെയർമാനായി ഇ.കെ ശിവൻ നിയമിതനായി

കോതമംഗലം : പ്രകൃതിവിഭവങ്ങൾ, ഉയർന്ന നിലവാരമുള്ള ഹോർട്ടികൾച്ചറൽ, കാർഷിക ഉൽ‌പന്നങ്ങൾ എന്നിവ ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയിൽ മൂല്യ വർദ്ധിത ഉൽപ്പനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വാഴക്കുളം അഗ്രോ പ്രോസ്സസിംങ് കമ്പനി ചെയർമാനായി കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ ഇ.കെ ശിവൻ ചുമതലയേറ്റു.

സി പി ഐ ജില്ല അസി.സെക്രട്ടറിയും, കോതമംഗലം മണ്ഡലത്തിലെ പൊതുപ്രവർത്തനമേഖലയിലെ നിറ സാന്നിധ്യവുമായിരുന്നു ഇ.കെ ശിവൻ. മുൻ കമ്പനി ചെയർമാൻ ബാബു പോൾ രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം.  കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് മികച്ച വരുമാനം ഉറപ്പാക്കുവാനും, ആരോഗ്യപരവും പോഷകപരവുമായ മൂല്യവർദ്ധിത ഉൽ‌പ്പന്നങ്ങൾ എല്ലാ സീസണുകളിലും ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയും, അതുവഴി സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുകയും ചെയ്യുമെന്ന് ചെയർമാൻ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ, ബ്ലോക്ക് മെമ്പർ ഹാരിസ് , ബ്ലോക്ക് മെമ്പർ വിൽ‌സൺ ഇല്ലിക്കൽ , സി.പി.ഐ കോതമംഗലം നിയോജമണ്ഡലം സെക്രട്ടറി എം.കെ രാമചന്ദ്രൻ , എ ഐ വൈ എഫ് സംസ്ഥാന കൗൺസിൽ അംഗം പി.കെ രാജേഷ് , വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CRIME

മുവാറ്റുപുഴ :ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ താലൂക്ക് മുളവൂർ വില്ലേജ് പെഴക്കപ്പിള്ളി കരയിൽ തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞ് (കുരിശ്...

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കും എന്നും അതിൻ്റെ പേരിലുള്ള...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

CHUTTUVATTOM

സൗദി :  മുവ്വാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ്...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

NEWS

കോതമംഗലം : ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? എന്ന നാട്ടുകാരുടെ കണ്ഡം ഇടറിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പകക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും...

NEWS

കുട്ടമ്പുഴ : ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടിൽ എൽദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ...

NEWS

കുട്ടമ്പുഴ : ഉരുളൻ തണ്ണി പിണവൂർക്കുടി മുക്ക് ഭാഗത്താണ് ഏകദേശം 3 വയസ്സുള്ള കുട്ടിയാന കിണറ്റിൽ വീണത്. കോതമംഗലം ഫയർഫോഴ്‌സ് സംഘവും ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കിണർ ഭാഗീകമായി...

NEWS

കുട്ടമ്പുഴ: പശുക്കളെ തിരഞ്ഞു വനത്തിന് ഉള്ളിൽപോയ മൂന്നുസ്ത്രീകളെയും കണ്ടെത്തി. വനത്തിൽനിന്നും 6കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത്നിന്നാണ് സ്ത്രീകളെകണ്ടെത്തിയത്. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ഉൾവനമായതിനാൽ ഇവർ ചെന്നുപ്പെട്ട സ്ഥലത്തേക്ക് വാഹനം ചെല്ലുമായിരുന്നില്ല. വനത്തിൽനിന്നും സ്ത്രീകളുമായിതിരിച്ച രക്ഷാസംഘം...

error: Content is protected !!