കോതമംഗലം : വാരപ്പെട്ടി പതിമൂന്നാം വാർഡിലേക്ക് വരുന്ന പതിനൊന്നാം തീയതി നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചൂർ കൊല്ലംമോളേൽ, ഉഷ മുരുകൻ ബിജെപി സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപി മണ്ഡലം പ്രഡിഡന്റ് മനോജ് ഇഞ്ചൂർ, ഭർത്താവ് മുരുകൻ, ഒൻപതാം വാർഡ് മെമ്പർ ബിജെപി യിലെ പ്രിയ സന്തോഷ് ബി ജെ പി പഞ്ചായത്ത് ജനറൽ സെക്രട്ടറി അനന്തു സജീവ്, 13 ബൂത്ത് വൈസ് പ്രസിഡൻറ് രാജൻ, മറ്റു പാർട്ടി പ്രവർത്തകർ എന്നിവരോടൊപ്പം റിട്ടേണിങ് ഓഫീസർ മുൻപാകെ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രധിനിധിക്ക് സർക്കാർ ജോലി ലഭിച്ചതുമൂലം രാജി വെച്ച അവസരത്തിലാണ് പതിമൂന്നാം വാർഡിൽ വീണ്ടും പ്രചാരണ ചൂടിലേക്ക് കടന്നത്.
വിവിധ വിദ്യാലയങ്ങളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഉഷ മുരുകൻ ഹിന്ദിയിലും, ഹിസ്റ്ററിയിലും ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ബി. എഡ്എടുത്തിട്ടുള്ള ഈ നാല്പത്തിയാറുകാരി ബെസ്. അനിയ പബ്ലിക് സ്കൂൾ ചേലാട് ,അകനാട് അരവിന്ദ് പബ്ലിക് സ്‌കൂൾ, പെരുമ്പാവൂർ സോഫിയ കോളജ് എന്നീ വിദ്യാലയങ്ങളിൽ അധ്യാപന വൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ട്. കവയിത്രി കൂടിയായ ഉഷ മുരുകന്റെ കവിതാസമാഹാരമായ അഭിനവമോഹിനി (ജ്ഞാനദീപം പബ്ലിക്കേഷൻസ് തിരുവനന്തപുരം )എന്ന കൃതിക്ക് തിരുവനന്തപുരം നവ ഭാവന ചാരിറ്റബൾ ട്രസ്റ്റിൽ നിന്നും രണ്ടായിരത്തി ഇരുപതിൽ ഡി .വിനയചന്ദ്രൻ പുരസ്‌കാരവും, രണ്ടായിരത്തി ഇരുപത്തിയൊന്നിൽ ബുക്ക് കഫെ പബ്ലിക്കേഷന്റെ കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് .
അന്നാ ഫിലിംസിന്റെ “മേഘരാഗം” ആൽബത്തിൽ സ്വന്തമായി രചിച്ച ഗസൽ വരികൾക്ക് ശബ്ദം നൽകി. സ്വാമിയെ കാണാൻഎന്ന പേരിൽ അയ്യപ്പ ചരിതവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.യൂ ട്യൂബിൽ ധാരാളം ഗാനങ്ങൾക്ക് വരികൾ നല്കി കലാ ലോകത്ത് സജീവമാണ്. ബിസ്സിനസ്സ് കാരനായ മുരുകനാണ് ഭർത്താവ്. എസ് എസ് എൽ സി വിദ്യാർത്ഥിയായ അനിരുദ്ധ്,ആറാം ക്ലാസുകാരനായ ആദിത് എന്നിവരാണ് മക്കൾ.