കോതമംഗലം : എം എൽ എ യുടെ പ്രത്യേക വികസനഫണ്ടിൽ നിന്നും തുക അനുവദിച്ച് വാരപ്പെട്ടി പഞ്ചായത്തിൽ നാലാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച പി കെ എം റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം സെയ്ത് സ്വാഗതം പറഞ്ഞു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ,പഞ്ചായത്ത് മെമ്പർമാരായ ദീപ ഷാജു,ഷജി ബെസ്സി,എം എസ് ബെന്നി,ശ്രീകല സി,എയ്ഞ്ചൽ മേരി ജോബി,ദിവ്യ സലി,കെ കെ ഹുസ്സൈൻ,രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ എ നിസാർ,കെ എം കരീം,പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
