കോതമംഗലം : മിലാൻ ഫുട്ബോൾ അക്കാദമിയുടെ രണ്ടാമത്തെ ഫുട്ബോൾ ട്രെയിനിങ് സെന്റർ വാരപ്പെട്ടിയിലെ പ്രവർത്തനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ PK ചന്ദ്രശേഖരൻ നായർ പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസമോൾ ഇസ്മായിൽ, ബ്ലോക്ക് മെമ്പർ ഡയാന നോബി, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ MS ബെന്നി, മെമ്പർമാരായ ശ്രീകല ബിജു, ഷജി ബെസ്സി, ദീപ ഷാജു, മിലാൻ ഫുട്ബോൾ ക്ലബ് ട്രഷറർ ഇബ്രാഹിം കുട്ടി, മിലാൻ ഫുട്ബോൾ അക്കാദമി കോച്ചിംഗ് സ്റ്റാഫ് , ആശിഷ്, ഹകീം, റഷാദ്, അജിത് കൃഷ്ണദാസ്, അർഷദ്, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
