കോതമംഗലം : എറണാകുളം ഭൂജലവകുപ്പിന്റെ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മൈലാടുംപാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 12 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. 27 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പഞ്ചായത്ത് മെമ്പർമാരായ എയ്ഞ്ചൽ മേരി ജോബി,കെ എം സെയ്ദ്,എം എസ് ബെന്നി,കെ കെ ഹുസൈൻ,ശ്രീകല സി,ദിവ്യ സലി,എ എ രമണൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ,രമണൻ,ഭൂജല വകുപ്പ് ജില്ലാ ഓഫീസർ അബൂബക്കർ കെ യു,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റെജി സി,അസിസ്റ്റന്റ് എൻജിനീയർ സനിൽ പി എ,സീനിയർ ഡ്രില്ലർ പോൾസൺ വർഗീസ്,എം പി വർഗീസ്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ,പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പദ്ധതിക്കായി ദേവകി ശ്രീധരൻ സൗജന്യമായി സ്ഥലം വിട്ടു നൽകിയത്.