കോതമംഗലം: കോഴിപ്പിള്ളി ബോയ്സ് ടൗൺ സമീപം ഉണ്ടായിരുന്ന വെയിങ് ഷെഡ് PWD യുടെയോ പഞ്ചായത്തിന്റെയോ അനുമതി ഇല്ലാതെ പൊളിച്ചു മാറ്റുകയും അവിടെ പുതിയത് പണിയുകയും ചെയ്തു. എംപി ഫണ്ട് ആണെന്ന് കോൺഗ്രസ്സും, MLA ഫണ്ട് എന്ന് LDF യും പറഞ്ഞു ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു. വിവരാവകാശ വിവരം പ്രകാരം ഇതിനുവേണ്ടി ആരും ഫണ്ട് വച്ചതായി അറിയാൻ പറ്റുന്നില്ല എന്ന് വാരപ്പെട്ടി ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിക്കുന്നു. നിലവിലുള്ള ഷെഡ് പൊളിച്ചു മാറ്റിയതും പുതിയത് പണികഴിപ്പിച്ചതും ആരാണെന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആണ് ഇന്ന് നിലവിലുള്ളത്.
പാവപെട്ട കർഷകൻ ഒരു ചെറിയ ഷെഡ് കെട്ടാൻ പഞ്ചായത്ത് പെർമിറ്റ് മുതൽ നൂറു തടസങ്ങൾ പറയുന്ന പഞ്ചായത്തും ഇപ്പോൾ ഇതൊന്നും അറിയുയുന്നില്ല. ഇവിടെ ഉണ്ടായിരുന്ന നല്ല വെയിങ് ഷെഡ് പൊളിച്ച് അതേ പോലെ തന്നെ പുതിയത് പണിതീർത്തു. ജനങ്ങളുടെ നികുതി പണം ഇങ്ങനെ ധൂർത്ത് അടിച്ചു ചിലവഴിച്ചതിന് എതിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപെടുത്തുകയും , ജനറൽ സെക്രട്ടറി അനീഷ് കുമാർ കെ ആക്ഷേപം ഉന്നയിക്കുകയും ചെയ്തു.