കോതമംഗലം: ചേർത്തല തവണക്കടവിൽ നിന്നും വൈക്കത്തേക്ക് ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ടു കായലിൽ മൂന്നു കിലോമീറ്ററിലധികം നീന്തി കയറി ഗിന്നസ്സ് ബുക്കിൽ ഇടം നേടിയ വാരപ്പെട്ടി സ്വദേശിയായ 13 വയസ്സുകാരൻ അനന്തദർശന് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പുരസ്ക്കാരം നൽകി ആദരിച്ചു ,ആയതിന് വേണ്ടി അനന്തദർശനെ പരിശീലിപ്പിച്ച ബിജു തങ്കപ്പനും ക്ലബ്ബ് പുരസ്ക്കാരം നൽകി ആദരിച്ചു. കോതമംഗലം എം എൽ എ ആൻറണി ജോൺ പ്രതിഭകൾക്ക് പുരസ്ക്കാരം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് മുൻ ഗ്രാമ പഞ്ചായത്ത് അംഗം എ പി മുഹമ്മദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പ്രസിഡന്റ് ഷൗക്കത്തലി എം പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷമീർ മൈതീൻ സ്വാഗതവും ട്രഷറർ അനീഷ് പി ജി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് സി എം അഷ്റഫ് ,ചാരിറ്റി ഹാൻഡ് ഓർഗനൈസർ സി എച്ച് ഷിഹാബ് ,മുൻ വൈസ് പ്രസിഡന്റ് ഇൻഫാൽ സി എം ,മുൻ സെക്രട്ടറി ജുബി മാത്യം ,മുൻ രക്തദാന ഫോറം ഓർഗനൈസറും എൻ ഡി ആർ എഫ് അംഗവുമായ വിഷ്ണു പി ആർ , മുഖ്യമന്ത്രിയുടെ ഫയർ സർവ്വീസ് അവാർഡ് ജേതാവും ഹീറോയംഗ്സ് ദുരന്ത നിവാരണ സേന കോ-ഓഡിനേറ്ററുമായ നിഷാദ് സി എ ,മുൻ ട്രഷറർ ദാസ് വി എസ്സ് ,കമ്മറ്റി അംഗം ബഷീർ ഐക്കരകുന്നേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.