Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടിയിലെയും ചേലാട് മില്ലുംപടിയിലെയും മാവേലി സൂപ്പർമാർക്കറ്റുകൾ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നാടിനു സമർപ്പിക്കും : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടിയിലെയും ചേലാട് മില്ലുംപടിയിലെയും മാവേലി സൂപ്പർ മാർക്കറ്റുകൾ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നാടിനു സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.1998 മുതൽ വാരപ്പെട്ടിയിൽ പ്രവർത്തിച്ച് വരുന്ന മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർ മാർക്കറ്റായി ഉയർത്തുന്നതോട ജനങ്ങൾക്ക് വലിയ ആശ്വാസകരമാകും.പ്രദേശത്തെ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കതക്ക വിധത്തിൽ വിപുലമായ സൗകര്യങ്ങളാണ്  സൂപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്. ജനങ്ങൾക്ക് സാധനങ്ങൾ യഥേഷ്ടം തെരഞ്ഞെടുക്കുവാൻ കഴിയും.

1300 സ്ക്വയർ ഫീറ്റിൽ വിപുലമായ സൗകര്യത്തോടെ ആണ് ചേലാട് മില്ലുംപടിയിലെ മാവേലി സൂപ്പർ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്. ഇവിടെയും നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ യഥേഷ്ടം തെരെഞ്ഞെടുക്കുവാൻ പൊതുജനങ്ങൾക്ക് സൗകര്യമാകും വിധത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. മില്ലുംപടി മാവേലി സൂപ്പർ സ്റ്റോർ ഫെബ്രുവരി 10 വ്യാഴാഴ്ച 3 മണിക്കും വാരപ്പെട്ടി സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഫെബ്രുവരി 11 വെള്ളിയാഴ്ച 11 മണിക്കും മന്ത്രി ജി ആർ അനിൽ നാടിനു സമർപ്പിക്കുമെന്ന് എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: – വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലെ മൂരി കുത്തി ഒരാൾ മരിച്ചു. വാരപ്പെട്ടി സ്വദേശി പദ്മകുമാർ (53)ആണ് മരിച്ചത്. ക്ഷേത്രത്തിൽ വളർത്തുന്ന മൂരിയായിരുന്നു. അമ്പല കമ്മിറ്റി അംഗമായിരുന്ന പദ്മകുമാറിനെ മൂരി തെങ്ങിനോട് ചേർത്ത്...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലൈ പുന്നേക്കാട് കാട്ടാനക്കുട്ടം നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പുന്നേക്കാട് കളപ്പാറ മേഖലയില്‍ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കൃഷി നശിപ്പിച്ച ശേഷം ചിന്നംവിളിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആനകള്‍ ഇന്നലെ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കീരമ്പാറ വെളിയേൽ ച്ചാൽ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മണ്ഡലത്തെ പ്രകാശ പൂരിതമാക്കുവാൻ വേണ്ടി 2016...

NEWS

കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം : രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീട് പൂർണ്ണമായും തകർന്നു. വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂരിനു സമീപമാണ് സംഭവം. പിടവൂർ, മംഗലത്ത് ഷമീറിൻ്റെ വീടാണ് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും, മഴയിലും...

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...

NEWS

കോതമംഗലം : തട്ടേക്കാട്, കൂട്ടിക്കൽ ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പശുവിനെ ഡോക്ടർ എത്തി പരിശോധന നടത്തി. കോതമംഗലം ഡിവിഷനിൽ തട്ടേക്കാട് സെക്ഷൻ പരിധിയിൽ, കീരംപാറ പഞ്ചായത്തിൽ ഒന്നാം വാർഡിൽ കൂട്ടിക്കൽ ഭാഗത്ത്...

NEWS

കോതമംഗലം: കത്തോലിക്ക രൂപതാ  കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലുള്ള സ്കൂളുകളിലെ മികച്ച പ്രധാന അധ്യാപികയായി  വെളിയേൽച്ചാൽ സെൻ്റ്. ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷീബ ജോസഫ് എസ്. ഡി തിരഞ്ഞെടുക്കപ്പെട്ടതിൽ വിദ്യാർത്ഥികളും നാട്ടുകാരും ഒരുപോലെ ...

NEWS

ഷാനു പൗലോസ് കോതമംഗലം:  ചാലക്കുടി പോട്ട ബാങ്ക് കവർച്ചകേസിൽ ചാലക്കുടി ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണി മൂന്നാം ദിവസം  പിടിയിലായതോടെ റൂറൽ എസ്.പി ബി.കൃഷ്ണകുമാറിൻ്റെ മേൽനോട്ടത്തിൽ കേസന്വേഷണത്തിന് നേതൃത്വം നൽകിയ കോതമംഗലം...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

error: Content is protected !!