കോതമംഗലം: പ്രണയ ദിനത്തെ വരവേൽക്കാൻ പ്രേമലേഖനപ്പെട്ടി
സ്ഥാപിച്ച് എസ്എഫ്ഐ .
പ്രണയം തുറന്ന് പറയാൻ
ആഗ്രഹിക്കുന്നവർക്ക് കത്തെഴുതി
അത് പ്രേമലേഖനപ്പെട്ടിയിലിടാം.
ഫെബ്രുവരി 14
പ്രണയദിനത്തോടനുബന്ധിച്ച്
പ്രേമലേഖനപ്പെട്ടിയൊരുക്കി
എസ്എഫ്ഐ ക്യാമ്പസിലെ പ്രണയത്തെ
കണ്ടുപിടിക്കാൻ ‘ വിൽ യു ബി മൈ കോമ്രേഡ് ‘ എന്ന പേരിലാണ്
പ്രേമലേഖനപ്പെട്ടിയുടെ പോസ്റ്റർ
തയ്യാറാക്കിയത്. കോതമംഗലം മാർ അത്തനേഷ്യസ്
കോളേജിലാണ് എസ്എഫ്ഐയുടെ
വേറിട്ട വാലന്റെൻഡേ ആഘോഷം.
പ്രണയം തുറന്ന് പറയാൻ
ആഗ്രഹിക്കുന്നവർക്ക് കത്തെഴുതി അത്
പ്രേമലേഖനപ്പെട്ടിയിലിടാം. കത്ത്
എത്തിച്ചേരേണ്ട ആളുടെ പേരും ക്ലാസും
ഡിപ്പാർട്ട്മെന്റും കത്തിൽ എഴുതണം.
ക്യാമ്പസിന്റെ കാന്റീന് സമീപം ആണ് ഈ
പ്രേമലേഖനപ്പെട്ടി
സ്ഥാപിച്ചിരിക്കുന്നതെന്നും പോസ്റ്ററിൽ
ഉണ്ട്. സംഭവം ഇതിനകം
സോഷ്യൽമീഡിയയിൽ വൈറലായി
കഴിഞ്ഞു.