Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് വജ്രത്തിളക്കത്തിൽ: ക്രിസ്ത്യൻ മാനേജ്‌മെന്റിനു കീഴിൽ ഏഷ്യയിൽ ആദ്യം ആരംഭിച്ച എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ 26 ന് തുടങ്ങും

കോതമംഗലം : അനേകർക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ അക്ഷര വെളിച്ചം പകർന്ന് നൽകിയ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വിശ്വം മുഴുവൻ വ്യാപരിക്കുന്ന പ്രഗത്ഭമതികളായ മികവുറ്റ എഞ്ചിനീയർമാരെയും, ഒട്ടനവധി പ്രതിഭകളെയും സംഭാവന ചെയ്ത അറിവിന്റെ ഉന്നത കേന്ദ്രമായ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനിയറിങ്ങ് കോളേജ് വജ്ര തിളക്കത്തിൽ.
പശ്ചിമഘട്ടത്തിന്റെ മാസ്മരിക സൗന്ദര്യം മുഴുവൻ ആവാഹിച്ച്, ടൂറിസ്റ്റുകളുടെ പറുദീസയായി മാറിയ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത്, മദ്ധ്യ കേരളത്തിൽ സാങ്കേതിക വിദ്യയുടെ ഹരിശ്രീ കുറിച്ച കോളേജാണ് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ്.

കൊച്ചി-മധുര ദേശീയ പാതയോരത്ത് കോതമംഗലം കോളേജ് ജങ്ഷനിൽ നിന്ന് പ്രൊഫ. എം പി വറുഗീസ് റോഡിലൂടെ പ്രവേശിച്ചാൽ കോളേജ് കവാടമായി.
ഹരിത ഭംഗി നിറഞ്ഞ് നിൽക്കുന്ന കുന്നിൻമുകളിലെ കാമ്പസ്സിൽ കണ്ണിന് കുളിർമ്മയേകുന്ന ഉദ്യാനങ്ങൾ, തണൽ വിരിച്ച് നിൽക്കുന്ന പാതയോരങ്ങൾ, വർണ്ണങ്ങൾ വാരി വിതറിയ പുഷ്പങ്ങൾ, കുന്നിന്റെ താഴ് വരയിലൂടെ ഒഴുകുന്ന പുഴ, വിശ്രമവേളകളെ ആനന്ദഭരിതമാക്കാൻ അലയടിക്കുന്ന സംഗീതധാര, വിശാലമായ കളിക്കളങ്ങൾ ഇവയെല്ലാം കൂടിച്ചേർന്ന ഈ കലാലയമുറ്റത്ത് നിന്ന് പടിയിറങ്ങിയ ലോകത്തിന്റെ വിവിധ കോണുകളിൽ ഉള്ളവർക്ക് എം. എ എഞ്ചിനീയറിംഗ് കോളേജ് ഇന്നും ഊർജ്ജമാണ്.

കേവലം മലയോര കുടിയേറ്റ കാർഷിക മേഖലയായിരുന്ന കോതമംഗലത്തിന്റെയും, മധ്യ തിരുവിതാംകൂറിന്റെയും വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ച കുന്നിൻ മുകളിലെ ഈ കലാലയത്തിന്റെ ആഘോഷങ്ങൾ ഈ മാസം 26 ന് ആരംഭിക്കും.1953 ൽ രൂപീകൃതമായ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷനു കീഴിൽ 1961 ൽ ആരംഭിച്ച മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് കേരളത്തിലെ ആദ്യത്തെ 6 എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നാണ്. ക്രിസ്ത്യൻ മാനേജുമെന്റിന് കീഴിൽ ഏഷ്യയിൽ ആദ്യമായി ആരംഭം കുറിച്ച മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ്, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളിലെ അത്യപൂർവ്വനേട്ടങ്ങളുമായി ഡയമണ്ട് ജൂബിലി ആഘോഷിക്കുകയാണ്.

ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 26 മുതൽ ഡിസംബർ 3 വരെ ശാസ്ത്ര സാങ്കേതിക പ്രദർശനം “വജ്ര മേസ്, ഇന്റർനാഷണൽ കോൺഫറൻസുകൾ, ദേശീയ തലത്തിലുള്ള സെമിനാറുകൾ, വിവിധ കൾചറൽ പ്രോഗ്രാമുകൾ, 14 വിദേശ രാജ്യ ചാപ്റ്ററുകളിൽ നിന്നടക്കം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന “ഗ്ലോബൽ അലുമ്നി മീറ്റ്’ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
ശാസ്ത്ര സാങ്കേതിക എക്സിബിഷനിൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ, കൊച്ചിൻ ഷിപ്പ്യാർഡ്, സി.ഡാക്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, വ്യവസായ വകുപ്പ്, എക്സൈസ് വകുപ്പ്, ബാംബൂ കോർപ്പറേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.

വിവിധ ബ്രാഞ്ചുകളിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ രൂപം കൊടുത്ത പിക് ആന്റ് പ്ലെയിസ് റോബോർട്ട്, ഗെസ്റ്റർ കൺട്രോൾഡ് റോബോർട്ട്, ഓട്ടോണമസ് റോബോർട്ട് തുടങ്ങി മുപ്പതോളം റോബോർട്ടുകളുടെ ഒരു നിര തന്നെ കോളേജ് ക്യാമ്പസിൽ പ്രദർശനത്തിന് തയ്യാറായി വരുന്നു. കൂടാതെ ഏറെ പുതുമകളുള്ള ഇൻഫിനിറ്റി മിറർ, ആൽക്കഹോൾ ഡിറ്റക്ഷൻ ഹെൽമറ്റ്, വെർട്ടെക്സ് ടണൽ, മെട്രോ ട്രെയിൻ, വിൻ മിൽ, വിവിധതരം ഡ്രോണുകൾ, റീയൂസബിൾ റോക്കറ്റ്സ്, വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത് ട്രാക്ടറുകൾ, മറ്റ് വാഹനങ്ങൾ, പിയാനോ സ്റ്റെയർകേസ് തുടങ്ങി 150ൽ പരം കൗതുകകരമായ ഇനങ്ങളാണ് വിദ്യാർത്ഥികൾ പ്രദർശനത്തിനായി തയ്യാറാക്കിയിട്ടുള്ളത്.

ഏറ്റവും ആധുനികമായ ഉപകരണങ്ങളാൽ സജ്ജീകരിച്ചിരിക്കുന്ന സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ലാബുകൾ ഉൾപ്പെടുന്ന കോളേജിന്റെ വിവിധ ലബോറട്ടറികളും പൊതുജനങ്ങൾക്ക് പ്രദർശനത്തിനായി തയ്യാറായിട്ടുണ്ട്. കേരളത്തിൽ അപൂർവ്വം കോളേജുകളിൽ മാത്രമുള്ള ഹൈ വോൾടേജ് ലാബ് , കോൺക്രീറ്റ് സ്ട്രക്ചറുകൾ, ബീമുകൾ തുടങ്ങിയവ യഥാർത്ഥ അളവിൽ തന്നെ ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യമുള്ള മെറ്റീരിയൽ ടെസ്റ്റിംഗ് ലാബ്, അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഐ ഇ ഇ ഇ , സൊസൈറ്റ് ഓഫ് ഓട്ടോമോട്ടീസ് എഞ്ചിനീയേഴ്സ് (SAE),എ എസ് എം ഇ (ASME), തുടങ്ങിയ ഓർഗനൈസേഷനുകൾ അന്താരാഷ്ട്ര തലത്തിൽ നടത്തിയ മത്സരങ്ങളിൽ വിവിധ പുരസ്കാരങ്ങൾ നേടിയ പ്രോജക്റ്റുകളും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.

ശാസ്ത്ര സാങ്കേതിക പ്രദർശനം നടക്കുന്ന നവംബർ 26 മുതൽ ഡിസംബർ 3 വരെ വൈകുന്നേരങ്ങളിൽ വിവിധ പ്രൊഫഷണൽ കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യകളും ഉണ്ട്. വിധു പ്രതാപിന്റെ ഗാനമേള, ഗൗരി ലക്ഷ്മിയും സച്ചിൻ വാര്യരും പങ്കെടുക്കുന്ന ഫ്യൂഷൻ ബാന്റ്, ഐശ്വര്യ രാജിവിന്റെ ഡാൻസ് പ്രോഗ്രാമുകൾ തുടങ്ങി ഒട്ടേറെ കലാപരിപാടികളും സജ്ജമാക്കിയിട്ടുണ്ട്.
ശാസ്ത്ര സാങ്കിത പ്രദർശനത്തിനൊപ്പം 50ഓളം വിപണന സ്റ്റാളുകളും ഭക്ഷണ സ്റ്റാളുകളും കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യമായ അമ്യൂസ്മെന്റ് റൈഡുകൾ കോതമംഗലത്തിന്റെ ആകാശക്കാഴ്ചക്കായി ഹെലികോപ്റ്റർ യാത്ര, എയർബോൾ യാത്ര തുടങ്ങി ഒട്ടേറെ വിനോദ ഉപാധികളും ശാസ്ത്ര സാങ്കിത എക്സിബിഷനോടൊപ്പം എം. എ. എഞ്ചി. കോളേജ് തയ്യാറാക്കിയിട്ടുണ്ട്.

You May Also Like

NEWS

  കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ കെ ബി അൻസാർ,അരുൺ സി...

NEWS

  കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം...

NEWS

  കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 29-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അജി വി.എം ൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.വിളയാലിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശാന്ത്...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ,...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ KV ഗോപി (കുഞ്ഞ് 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്ക്....

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

error: Content is protected !!