ഏബിൾ. സി. അലക്സ്
കോതമംഗലം: കോതമംഗലം ഇഞ്ചൂരിൽ ഇരുന്ന് കൊറൊണക്കാലത്തെ ലോക്കിട്ട ദിനങ്ങളെ സംഗീത സാന്ദ്രമാക്കുകയാണ് വി.ജെ. ജോർജ് എന്ന റിട്ട.പോലിസ് ഉദ്യോഗസ്ഥൻ. അതേ ജോർജ് പാടുകയാണ് തലക്കു മീതേ കൊറൊണ വൈറസ്…..താഴെ മരണഭീതി… തടുത്തു നിർത്താൻ കഴിയാതെ ലോകം പകച്ചു നിൽക്കുന്നു….. കെ.എസ്.ജോർജ് ആലപിച്ച തലക്കുമീതേ ശുന്യാകാശം.. താഴെ മരുഭൂമി എന്നാ നാടക ഗാനത്തിൻ്റെ ഈണത്തിലാണ് വി.ജെ.ജോർജ് ഈ കൊറോണ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനരചനയും, ആലാപനവും ജോർജ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.
കോതമംഗലം ഇഞ്ചൂർ വലിയ കുന്നേൽ ജോർജ് എന്ന ഈ റിട്ട. പോലിസ് ഉദ്യോഗസ്ഥൻ്റ കൊറോണ ഗാനം സാമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ പ്രശംസ നേടികൊണ്ടിരിക്കുകയാണ്. ഭാര്യ ഗ്രേസിയുടെയും, മക്കളായ ഇമ്മാനുവൽ, ഏഞ്ചൽ എന്നിവരുടെയും അകമഴിഞ്ഞ പ്രോത്സാഹനം കൂട്ടിനുണ്ട്.സംഗീതം ശാസ്ത്രിയമായി പഠിച്ചിട്ടില്ലെങ്കിലും ചെറുപ്രായത്തിലും, സ്കൂളിൽ പഠിച്ചിരുന്ന വേളയിലും പാട്ടുകൾ പാടിയിട്ടുണ്ട്. സ്വന്തമായി നാടകവും എഴുതി അവതരിപ്പിച്ചിട്ടുണ്ട്. മികച്ചൊരു ഫുട്ബോൾ കളിക്കാരൻ കൂടിയായ ഇദേഹം ഐ.എം. വി ജയൻ്റ കടുത്ത ആരാധകൻ കൂടിയാണ്.
കീരംപാറ ജൂണോ ഫുട് ബോൾ ക്ലബ്, എറണാകുളം, തൃശൂർ ജില്ലാ പോലിസ് ടീം എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്. 2011 ൽ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും, 2016ൽ സർക്കാരിൻ്റെ ബാഡ്ജ് ഓഫ് ഹോണറും ലഭിച്ചിട്ടുണ്ട്. 2018ൽ സബ്’ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയി വിരമിച്ച ഇദ്ദേഹം, ഇപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനു കിഴിൽ സെക്യൂരിറ്റി ചീഫ് ഓഫീസർ ആയി ജോലി നോക്കുകയാണ്.
https://www.facebook.com/kothamangalamvartha/videos/2688639701265739/