Connect with us

Hi, what are you looking for?

NEWS

ചാരു പാറയിൽ കാട്ടാന ഇറങ്ങിയ കൃഷി നാശം വരുത്തിയ പ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും സന്ദർശിച്ചു

കോതമംഗലം :ചാരു പാറയിൽ കാട്ടാന ഇറങ്ങിയ കൃഷി നാശം വരുത്തിയ പ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫിന്റെയും നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും സന്ദർശിച്ചു. ഇന്നലെ രാത്രിയാണ് ചാരു പാറ- ഇഞ്ചത്തൊട്ടി വനമേഖലയിൽ നിന്നും ആന പെരിയാറിന് കുറുകെ കടന്ന് പ്രദേശത്തെ ഏത്തവാഴ അടക്കമുള്ള കൃഷി നാശം വരുത്തിയത്. പുഴ കടന്ന് ഇക്കരെ എത്തിയ ആനയെ തിരിച്ചു വനത്തിലേക്ക് തുരത്തുന്നതിന് വേണ്ടി വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു.

പ്രദേശത്തേക്ക് കൂടുതൽ ആനകൾ കടക്കുന്നത് തടയുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനുമായി ഈ പ്രദേശത്ത് അടിയന്തരമായി ഏറുമാടം സ്ഥാപിച്ച് വാച്ചർ മാരുടെ സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു. എം എൽ എ കൂടാതെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി സി ചാക്കോ, സിനി ബിജു, ജിജോ ആന്റണി, സാബു വർഗീസ്, കെ ഒ കുര്യാക്കോസ്,രാജു എബ്രഹാം, റെയിഞ്ച് ഓഫീസർ പി എ ജലീൽ, തുടങ്ങിയവർ ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

എറണാകുളം: സംസ്ഥാനത്തെ മികച്ച ജില്ലാ നിയമ സേവന അതോറിറ്റിക്കുള്ള അവാർഡ് എറണാകുളം ജില്ലക്ക് ലഭിച്ചു.ഭിന്നശേഷി ക്കാർ, ആദിവാസി ജനവിഭാഗങ്ങൾ, മുതിർന്ന പൗരൻമാർ, ട്രാൻസ്ജെൻഡർ കൾ തുടങ്ങി വിവിധ മേഖലകളിൽ മാതൃക പരമായ ശ്രദ്ധേയമായ...

NEWS

കോതമംഗലം: കോതമംഗലം സിഎംസി പ്രൊവിന്‍ഷ്യല്‍ മഠാംഗമായ സി.സില്‍വിയ (മേരി- 85) സിഎംസി നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 3:30ന് വാഴക്കുളം മഠം കപ്പേളയില്‍. പരേതരായ വര്‍ക്കി – ഏലിയാമ്മ ദമ്പതികളുടെ മകളാണ്.സഹോദരങ്ങള്‍: ഏലിക്കുട്ടി, ജോര്‍ജ്ജ്,...

NEWS

കോതമംഗലം:ഇലക്ഷൻ ദിനത്തിൽ വിവാഹിതരായ നവ വധു വരൻമാർ വോട്ട് ചെയ്ത് മടങ്ങി.തൃക്കാരിയൂർ ഗവ എൽ.പി സ്കൂളിൽ 86 ബൂത്തിൽ ആണ് നവവരൻ ഗോകുൽ തങ്കപ്പൻ നവവധു ഗോപികയുമായെത്തി വോട്ട് ചെയ്തത് . നെല്ലിക്കുഴി...