Connect with us

Hi, what are you looking for?

AUTOMOBILE

ഇരുചക്രവാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ച് ഉത്തരവ്; ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെ പിഴ.

തിരുവനന്തപുരം: ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകിൽ ഇരുന്നു യാത്ര ചെയ്യുന്നവരോ കുട തുറന്നുപിടിച്ചു യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന നിർദേശവുമായി മോട്ടർ വാഹനവകുപ്പ്. ഇത്തരത്തിലുള്ള അപകടങ്ങൾ മഴക്കാലത്തു വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. മോട്ടർ വാഹന നിയമപ്രകാരം ഇങ്ങനെ കുടപിടിച്ചു സഞ്ചരിക്കുന്നതു ശിക്ഷാർഹമാണ്. ഇങ്ങനെ യാത്ര ചെയ്യുന്നവർക്കെതിരെ വാഹന പരിശോധന സമയത്ത് നടപടി സ്വീകരിക്കണമെന്നും ഗതാഗത കമ്മിഷണർ നിർദേശിച്ചു.

മോട്ടോര്‍ വാഹന ആക്ട് സെക്ഷന്‍‍ 177എ പ്രകാരമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. മഴക്കാലത്ത് ഇത്തരത്തില്‍ കുടചൂടി യാത്ര ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ കാറ്റില്‍ കുട പിന്നിലേക്ക് പാറുകയും ഇതിനാല്‍ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിക്കുന്നതുമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ ഗതാഗത കമ്മീഷ്ണറുടെ ഉത്തരവ്.

You May Also Like

error: Content is protected !!