പോത്താനിക്കാട് : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് പഞ്ചായത്തിലെ രണ്ട് സ്മാര്‍ട് അങ്കണവാടികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പിഎഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് രണ്ട്, അഞ്ച്, വാര്‍ഡുകളിലെ അങ്കണവാടികളാണ് 2023-2024 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ടാക്കിയത്. പഞ്ചായത്ത് പ്രസിഡന്‍റ് സജി കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആശ ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജോമി തെക്കേക്കര,, സാലി ഐപ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിസാമോള്‍ ഇസ്മായില്‍, ആനിസ് ഫ്രാന്‍സിസ്, ടി.കെ. കുഞ്ഞുമോന്‍, പഞ്ചായത്തംഗങ്ങളായ ജിനു മാത്യു, ജോസ് വര്‍ഗീസ്, എന്‍.എം.ജോസഫ്, ഫിജീന അലി, ഡോളി സജി, സാബു മാധവന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
