കോതമംഗലം : നാടിന് അഭിമാനമായി മാറിയ അക്ഷര സിജുവിന് ആദരം.സംസ്ഥാന തല ഹയർ സെക്കണ്ടറി ശാസ്ത്രോത്സവത്തിൽ അറ്റ്ലസ് ഡ്രോയിങ് മേക്കിങ് സ്ഥാന തലത്തിൽ മൂന്നാം തവണയും തുടർച്ചയായി ഒന്നാം സ്ഥാനം ലഭിച്ച അക്ഷര സിജുവിന് ആന്റണി ജോൺ എം എൽ എ വീട്ടിൽ എത്തി മെമെന്റോ നൽകി ആദരിച്ചു . ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ജിജോ ആന്റണി,ഡി വൈ എഫ് ഐ കീരം പാറ മേഖല സെക്രട്ടറി അർജുൻ പി എസ് ,പ്രസിഡന്റ് നോബിൾ സി പൈലി,ലോക്കൽ സെക്രട്ടറി എം എസ് ശശി , സിപിഐഎം ഏരിയ കമ്മിറ്റി അംഗം സാബു വർഗീസ്, കൃഷ്ണപുരം യൂണിറ്റ് സെക്രട്ടറി സാംജോ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
ഡി വൈ എഫ് ഐ കീരംപാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോതമംഗലം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും പുന്നേക്കാട് കദളി പറമ്പിൽ വീട്ടിൽ സാഹിത്യകാരനും, ചിത്രകാരനും കോതമംഗലത്തെ ക്രിയ ഡിസൈൻ ആർട്ട് ഹബ്ബ് സ്ഥാപനത്തിൻറെ ഉടമയുമായ സിജു പുന്നേക്കാടിന്റെയും മേരിയുടെയും മകളാണ്.
