Connect with us

Hi, what are you looking for?

NEWS

ആശയക്കുഴപ്പം പരിഹരിച്ചു; വെള്ളച്ചതുരം മഞ്ഞച്ചതുരമായി

പെരുമ്പാവൂർ: അധികൃതർ തെറ്റുതിരുത്തി,  വെള്ളച്ചതുരം മഞ്ഞച്ചതുരമായി.  പുഷ്പ ജംക്‌ഷനിൽ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി വരച്ച വെള്ളച്ചതുരങ്ങളുടെ നിറമാണ് മഞ്ഞയാക്കിയത്. വെള്ളച്ചതുരങ്ങളുടെ  ലക്ഷ്യം എന്താണെന്നു ഡ്രൈവർമാർക്കു മനസിലാകാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. സിഗ്നലുകൾ ഇല്ലാത്ത തിരക്കുള്ള കവലകളിൽ മഞ്ഞച്ചതുരങ്ങൾ വരയ്ക്കുന്നത്  2019ലെ മോട്ടർ വാഹന നിയമ ഭേദഗതി പ്രകാരമാണ്.

ചതുരങ്ങൾ മഞ്ഞ നിറത്തിലാകണമെന്നു നിർബന്ധമുണ്ട്. മഞ്ഞച്ചതുരത്തിൽ  വാഹനം നിർത്തരുതെന്നാണ് നിയമം. തിരക്കുള്ള കവലയായതിനാൽ 4 വശത്തേക്കും വാഹനങ്ങൾ കടന്നു പോകുന്നതിനാണ് ഇത്.മഞ്ഞച്ചതുരം കടന്നു പോകാൻ കഴിയുമെങ്കിൽ മാത്രമേ വാഹനം മുന്നോട്ട്  എടുക്കാവു. മഞ്ഞച്ചതുരത്തിൽ വാഹനം നിർത്തിയാൽ നിയമലംഘനമാണ്.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മെയ് 6 തിങ്കൾ രാവിലെ 10 ന് ക്യാംപസ് മുഖാമുഖംപരിപാടി സംഘടിപ്പിക്കുന്നു. 2021 മുതൽ തുടർച്ചയായി നിർഫ് (NIRF) റാങ്കിംഗിങ്ങിൽ ഉയർന്നസ്ഥാനം , 2024- 2025...

NEWS

കോതമംഗലം: എസ്.ഐ.ഷാജി പോളിനെ കാണാതായതായി പരാതി. പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഷാജി പോളിനെ ഇന്നലെ മുതലാണ് (ഏപ്രിൽ 30)കാണാതായതെന്ന് ഭാര്യ ഷേർളി പോത്താനിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അമിതമായ ജോലിഭാരംമൂലം എസ്.ഐ.ഷാജി മാനസികമായി...

NEWS

കോതമംഗലം: അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് ക്ഷാമവും കടുത്ത ചൂടും നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ വ്യാപാരം അതി പ്രശസ്തമാണ്.ഏതുതരം ഫര്‍ണ്ണീച്ചറുകളും ഇവിടെ ലഭിക്കും. പരമ്പരാഗത രീതിയിലുള്ളതും ആധുനീക...

NEWS

കോതമംഗലം: ചൂട് കനത്ത് കോഴിപ്പിള്ളിപുഴ വറ്റിയതോടെ കോതമംഗലത്ത് വാട്ടർ അതോരിറ്റിയുടെ ശുദ്ധജല വിതരണം മുപ്പത് ശതമാനമായി കുറഞ്ഞു. കോഴിപ്പിള്ളി പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചാണ് കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലും...