Connect with us

Hi, what are you looking for?

CHUTTUVATTOM

ക്ഷേത്രങ്ങളിലെ നിലവിളക്കുകളും, ഓട്ടുപാത്രങ്ങളും ലേലം ചെയ്ത് വിൽക്കാനുള്ള നടപടിയിൽ കനത്ത പ്രതിഷേധം

കോതമംഗലം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ നിലവിളക്കുകളും, ഓട്ടുപാത്രങ്ങളും ലേലം ചെയ്ത് വിൽക്കാനുള്ള ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ തൃക്കാരിയൂർ ദേവസ്വം അസി: കമ്മീഷണറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സമരം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംങ്ങ് പ്രസിഡന്റ് ശ്രീ.കെ വി.ശിവൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളുടെ സ്വത്തിന്റെ അവകാശി മൈനറായ ഭഗവാനോ, ഭഗവതിക്കോ മാത്രമാണെന്നും ഇതിൽ ദേവസ്വം ബോർഡിന് യാതൊരു വിധ അധികാരവുമില്ലെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളിലെ നിലവിളക്കുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉരുപ്പടികളുടേയും കണക്കെടുപ്പ് നടന്നു വരികയാണ്.ഈ കണക്കെടുപ്പിൽ ഭക്തജനങ്ങൾക്കോ, ഉപദേശക സമിതി കർക്കോ ,ഹൈന്ദവ സംഘടനകൾക്കോ യാതൊരു വിധ പരിഗണനയും നൽകാതെ യാതൊരു വിധ സുതാര്യതയും സ്വീകരിക്കാതെ ബോർഡിലെ ഉദ്യോഗസ്ഥൻമാർ മാത്രം ചേർന്ന് നടത്തുന്നത് ഗൂഡാലോചനയാണ്.

7500 ഏക്കറോളം വരുന്ന അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കുന്നതിന് യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത ബോർഡ് ക്ഷേത്ര സ്വത്തുക്കൾ വിറ്റഴിക്കാൻ നടത്തുന്ന നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്യം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ശ്രീ.വി.എം മണി ,താലൂക്ക് ജന:സെകട്ടറി അജിത്കാർ ,സംഘടനാ സെക്രട്ടറി.Kട സോമൻ തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like