Connect with us

Hi, what are you looking for?

NEWS

തൃക്കാരിയൂർ ആരോഗ്യ ഉപകേന്ദ്രം നിർമ്മാണം: കള്ള പ്രചരണങ്ങളെ തിരിച്ചറിയുക – ആന്റണി ജോൺ എംഎൽഎ

കോതമംഗലം : തൃക്കാരിയൂർ ആരോഗ്യ ഉപ കേന്ദ്രത്തിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട നിയന്ത്രണം മാറിയതിന് ശേഷം പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.താൻ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് ആരോഗ്യ ഉപകേന്ദ്രം പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ കൂടുതൽ സൗകര്യപ്രദമായ കെട്ടിടം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. ആദ്യം 15 ലക്ഷം രൂപ അനുവദിക്കുകയും പിന്നീട് രണ്ടാംഘട്ടമായി 25 ലക്ഷം രൂപ അനുവദിക്കുകയു മായിരുന്നു.ഈ 40 ലക്ഷം രൂപ ഉപയോഗപ്പെടുത്തി താഴെ നാല് മുറികളും ഒന്നാം നിലയിൽ 4 മുറികളും കൂടിയ 8 മുറികളും അടങ്ങിയ തൃക്കാരിയൂർ ഉപ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 90% ത്തോളം പൂർത്തീകരിച്ചിരുന്നു.

അവശേഷിക്കുന്ന അവസാനഘട്ട പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനായി മൂന്നാം ഘട്ടമായി 18 ലക്ഷം രൂപ കൂടിയും 2023- 24 സാമ്പത്തിക വർഷത്തിൽ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് മാത്രമാണ് ഈ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചിട്ടുള്ളൂ. കേന്ദ്ര ഫണ്ടുകളോ,മറ്റു ഫണ്ടുകളോ ഒന്നും തന്നെ ഈ പ്രവർത്തനങ്ങൾക്ക് ഇതുവരെ അനുവദിച്ചിട്ടില്ല. 18 ലക്ഷം രൂപ മൂന്നാംഘട്ടമായി അനുവദിച്ച് ടെൻഡർ നടപടികളുമായി മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തത്. തുടർനടപടികളുമായി മുന്നോട്ടു പോകുന്നതിനുള്ള ഈ നിയമപരമായ തടസ്സം നിലനിൽക്കെയാണ് ചിലർ കള്ളപ്രചരണങ്ങളുമായി മുന്നോട്ട് വരുന്നത്. ഭാവിയിൽ ഉപ കേന്ദ്രം കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനുമാണ് ലക്ഷ്യം വയ്ക്കുന്നത്.

നാടിന് ഉപകാരപ്രദമാകുന്ന വികസന പ്രവർത്തനത്തെ രാഷ്ട്രീയ ലക്ഷ്യം വച്ച് തകർക്കാൻ ശ്രമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട നിയന്ത്രണം പൂർത്തിയായതിനുശേഷം മൂന്നാംഘട്ടമായി അനുവദിച്ചിട്ടുള്ള 18 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്നും ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾ തൃക്കാരിയൂർ മേഖലയിൽ തുടർന്നും ഏറ്റെടുക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ വിനയൻ, പഞ്ചായത്ത് മെമ്പർ തുടങ്ങിയവർ എം എൽ എ യോടൊപ്പം സബ് സെന്റർ സന്ദർശിച്ചു.

You May Also Like

NEWS

കോതമംഗലം: അസംഘടിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഇടയിൽ കാരുണ്യത്തിന്റെ മുഖമായി പ്രവർത്തിക്കുന്ന മികച്ച പ്രസ്ഥാനമാണ് കെസിബിസി-യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള ലേബർ മൂവ്മെൻറ് എന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. കോതമംഗലം രൂപത...

NEWS

കോതമംഗലം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25 26 തിയതികളിലായി തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്ക്കൂൾ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ഡേ അണ്ടർ 14 ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ പോസ്റ്റർ പ്രകാശന കർമ്മം...

NEWS

കോതമംഗലം : സംസ്ഥാന സർക്കാർ നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചിരുന്ന പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കകം പൂർത്തീകരിക്കുവാൻ തീരുമാനമായി .കരാറുകാരന്റെ ഭാഗത്തു നിന്ന് വന്ന വീഴ്ച മൂലം അവസാന...

NEWS

കുട്ടമ്പുഴ: കോൺഗ്രസ് ഭരിക്കുന്ന കുട്ടമ്പുഴയിലെ അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുംമായ സിബി...

NEWS

ഷാനു പൗലോസ് കോതമംഗലം: അര കോടി രൂപയുടെ യു.എസ് സ്കോളർഷിപ്പ് നേടി യാക്കോബായ സുറിയാനി സഭയിലെ സന്യസ്ഥ വൈദികനായ ഫാ.ടോണി കോര വട്ടേക്കാട്ട് യാക്കോബായ സഭക്കും നാടിനും അഭിമാനമായി. ലോകത്തെ ഏറ്റവും മികച്ച...

CRIME

  കോതമംഗലം : കുട്ടമ്പുഴ റെയ്ഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കത്തിപ്പാറ റിസർവ്വ് വനത്തിൽ നിന്നും 6 വയസുള്ള കുട്ടിക്കൊമ്പനാനയെ വെടിവച്ച് കൊന്ന് ആനക്കൊമ്പ് ശേഖരിച്ച് വില്പന നടത്തുവാൻ ശ്രമിച്ച കേസിൽ...

NEWS

കോതമംഗലം :ഇനി വേണ്ടത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണെന്നും,അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും,വിദ്യാഭ്യാസം മൂല്യങ്ങളിലും സംസ്‌കാരത്തിലും അധിഷ്ഠിതമായിരിക്കണ മെന്നും തൊടുപുഴ, നെടിയശാല സെന്റ്. മേരീസ്‌ പള്ളി സഹ വികാരി റവ. ഫാ. ജസ്റ്റിൻ ചേറ്റൂർ. കോതമംഗലം മാർ...

NEWS

ഷാനു പൗലോസ് കോതമംഗലം: എൽ.ഡി.എഫിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്ത കീരംപാറ പഞ്ചായത്ത് ഭരണത്തിലെ രണ്ടാമൂഴത്തിൽ നാടുകാണി ചെമ്പിക്കോട് ഒൻപതാം വാർഡ് അംഗവും, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റുമായ ഗോപി മുട്ടത്ത് കീരംപാറ പഞ്ചായത്തിൻ്റെ...

NEWS

കോതമംഗലം: കുട്ടമ്പുഴ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയിലെ 3.71 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സൊസൈറ്റി പ്രസിഡന്റും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ കെ.എ. സിബിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സൊസൈറ്റിയില്‍ നിക്ഷേപിച്ച...

NEWS

കോതമംഗലം: ലയൺസ് ഇന്റർനാഷണൽ 318 – c, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്വപ് ഭവന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ്ബ് കോതമംഗലം ഈസ്റ്റ് രണ്ടു വീടുകളുടെ ശിലാസ്ഥാപനം നടത്തി. കീരംപാറ പഞ്ചായത്ത്...

NEWS

കോതമംഗലം :കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ വിവിധ മേഖലകളിലായി 350 എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.മണികണ്ഠൻ ച്ചാൽ മുതൽ വെള്ളാരംകുത്ത് വരെയും, ഉരുളൻതണ്ണി ഫോറെസ്റ്റ് സ്റ്റേഷൻ...

NEWS

കോതമംഗലം : കോട്ടപ്പടി കോട്ടപ്പാറ ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം സംഘടിപ്പിച്ചു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, നവക പഞ്ചഗവ്യ കലശാഭിഷേകം, മഹാ സർവൈശ്വര്യപൂജ, പ്രസാദ ഊട്ട്, താലപ്പൊലി ഘോഷയാത്ര (...

error: Content is protected !!