കോതമംഗലം: കോടതിയില്‍ സാക്ഷി പറഞ്ഞതിലുള്ള വിരോധത്താല്‍ യുവാവിനെ മര്‍ദ്ദിച്ച മൂന്ന് പേര്‍ പിടിയില്‍. കോതമംഗലം രാമല്ലൂര്‍ പൂവത്തൂര്‍ ടോണി (31), രാമല്ലൂര്‍ തടത്തിക്കവല ഭാഗത്ത് പാടശ്ശേരി ആനന്ദ് (26), ഇരമല്ലൂര്‍ ഇരുമലപ്പടി പൂവത്തൂര്‍ അഖില്‍ (23) എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. 15ന് വൈകീട്ട് 7ഓടെ വാളാടി തണ്ട് ഭാഗത്ത് ജോസ് പീറ്റര്‍ എന്നയാളെ മര്‍ദ്ദിക്കുകയായിരുന്നു. തലക്കും മൂക്കിനും ഗുരുതര പരിക്ക് പറ്റിയ ജോസ് പീറ്റര്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.ടി.ബിജോയി, സബ് ഇന്‍സ്‌പെക്ടര്‍മാരായ എം.എം.റെജി, പി.വി.എല്‍ദോസ് ,സി.പി.ഒ എം.കെ.ഷിയാസ് എന്നിവരാണുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
