Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തും പണമടച്ചവർ ആശങ്കയിൽ: സ്ത്രീകൾക്ക് പകുതി വിലക്ക് സ്‌കൂട്ടർ ലാപ് ടോപ് ഗൃഹോപകരണങ്ങൾ എന്ന പദ്ധതിയുടെ പേരിൽ തട്ടിപ്പ്, മുവാറ്റുപുഴയിൽ ആദ്യ അറസ്റ്റ്

കോതമംഗലം : സ്ത്രീകൾക്ക് പകുതി വിലക്ക് സ്‌കൂട്ടർ ലാപ്ടോപ് തയ്യൽ മെഷീൻ ഗൃഹോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നു എന്ന പദ്ധതി യുടെ പേരിൽ ആയിരക്കണക്കിന് ആളുകളിൽ നിന്നും പണം കൈപറ്റി തട്ടിപ്പ് നടത്തിയതിലെ ആദ്യ കണ്ണി മൂവാറ്റുപുഴയിൽ ഇന്നലെ അറസ്റ്റിലായി. വാർത്ത പുറത്ത് വന്നതോടെ കോതമംഗലത്തും ഇത്തരത്തിൽ പണമടച്ച നൂറ് കണക്കിന് കുടുംബങ്ങൾ ആശങ്കയിലായി. നാഷ്ണൽ എൻ ജി ഒ കോൺഫെഡറേഷൻ വഴിയാണ് പകുതി വിലക്ക് സാധനങ്ങൾ നൽകുന്നത് എന്ന് പറഞ്ഞാണ് വ്യാപകമായി പണം കൈപ്പറ്റിയത്. മുവാറ്റുപുഴയിൽ അറസ്റ്റിലായ അനന്തകൃഷ്‌ണൻ സ്വന്തമായി എൻ ജി ഒ രജിസ്റ്റർ ചെയ്ത് അതിലേക്കാണ് പണം സ്വീകരിച്ച് കോടികൾ തട്ടിപ്പ് നടത്തിയത്. കോതമംഗലത്തും ഇതുപോലെ എൻ ജി ഒ കോൺഫെഡറേഷനിൽ അംഗത്വമുണ്ടെന്നു കാട്ടി എൻ ജി ഒ സംഘടനകൾ പരസ്യം നൽകുകയും നിരവധി ആളുകളിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. തുടക്കത്തിൽ പണമടച്ച കുറച്ച് പേർക്ക് സാധനങ്ങൾ വിതരണം ചെയ്യുകയും വിതരണ പരിപാടിയിൽ സാമൂഹ്യ സാംസ്കാരിക മേഖലലയിലെ പ്രമുഖരെയും ജനപ്രതിനിധിനിധികളെയും വരെ പങ്കെടുപ്പിച്ച് വാർത്തയാക്കി പദ്ധതിക്ക് കൂടുതൽ വിശ്വാസ്യത ഉണ്ടെന്ന് വരുത്തി തീർത്തു. തുടർന്ന് ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ വ്യാപക പരസ്യം നൽകി പകുതി തുക സ്വീകരിച്ചു. പണം സ്വീകരിച്ച് മൂന്നു മാസത്തിനകം സാധനങ്ങൾ നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ പണമടച്ച് വർഷം ഒന്നാവാറായിട്ടും നിരവധി പേർക്ക് സാധനങ്ങൾ നൽകിയതുമില്ല.

അടുത്ത മാസം തരാം അതിന്റെ അടുത്ത മാസം തരാം എന്ന് പറഞ്ഞുകൊണ്ട് ഓരോ മാസം ഇവരെ ബന്ധപ്പെടുമ്പോഴും ഓരോ തിയതി പറഞ്ഞ് ഇവർ മാസങ്ങൾ തള്ളി നീക്കുകയാണ്. നാളിതുവരെയായിട്ടും പണമോ സാധനങ്ങളോ നൽകുവാൻ തയ്യാറായിട്ടില്ല.
ഇതേ തുടർന്ന് മുവാറ്റുപുഴയിൽ ലഭിച്ച പരാതിയിലാണ് ഇതിന്റെ കണ്ണികളിലൊ രാൾ അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായവരുടെ സ്ഥാപനത്തിന്റെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു കഴിഞ്ഞു.

പദ്ധതിയുടെ പേരിൽ കോടികളാണ് ഇയാളുടെ സ്ഥാപനത്തിലേക്ക് വന്നത്. അതുപയോഗിച്ച് ഇയാൾ ആഡംബര വാഹനങ്ങളും പലയിടത്തും ഭൂമിയും വാങ്ങിയെന്നും വാർത്തകൾ വന്നു കഴിഞ്ഞു. സമാന രീതിയിൽ പണം സമ്പാദിക്കുന്ന മറ്റു കണ്ണികളും പല ഭാഗത്തും ഉള്ളതായി വാർത്ത വരുന്നു.
ഇയാൾ എൻ ജി ഒ കോൺഫെഡറേഷൻ നേതാവാണെന്നാണ് പറയുന്നത്. ഇയാളുടെ ടീമിൽ കൂടുതൽ പേരുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. സന്നദ്ധ സംഘടനയുടെയും സാംസ്‌കാരിക സംഘടനയുടെയും പല നേതാക്കളും വ്യക്തികളും അടുത്ത കാലത്തായി സ്വന്തമായി ഇത്തരത്തിലുള്ള എൻ ജി ഒ കൾ രജിസ്റ്റർ ചെയ്ത് ഇതിൽ അംഗത്വമെടുത്ത് പകുതി വിലക്ക് സാധനങ്ങൾ നൽകാമെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളിൽ നിന്നും വ്യാപകമായി പണം സ്വീകരിക്കുന്നതായി കണ്ടുവരുന്നു. ലക്ഷങ്ങളും കഴിഞ്ഞ് കോടികളാണ് ഇവർക്ക് ഇതിലൂടെ അക്കൗണ്ടിലെത്തിയിട്ടുള്ളത്.
കൂടുതൽ പരാതി വന്നാൽ ഇവർ കുടുങ്ങുമെന്നുള്ളത് കൊണ്ട് ആരെങ്കിലും പരാതി നൽകയാൽ ഇവരുടെ ഏജന്റുമാർ അവരെ കണ്ട് കുറച്ച് തുക നൽകി അവരെ അനുനയിപ്പിച്ച് പരാതി മുന്നോട്ട് കൊണ്ടുപോകാതെ സമവായത്തിലെത്തിക്കുവാനുള്ള ശ്രമം നടത്തും.
പദ്ധതിയിൽ പണം അടച്ചവർക്ക് ഇനി എന്തെങ്കിലും തരത്തിൽ തുക തിരികെ ലഭിക്കണമെങ്കിൽ പോലീസിൽ പരാതി നൽകുക എന്ന മാർഗം മാത്രമാണ് മുന്നിലുള്ളത്.
അല്ലാത്തവരോട് അടുത്ത മാസം നൽകാം അതിനടുത്ത മാസം നൽകാം എന്ന് തിയതി പറഞ്ഞു പറ്റിച്ചു വിടുന്ന ഏർപ്പാടാണ് കാണുന്നത്. കോതമംഗലത്തുള്ള എൻ ജി ഒ കളുടെ പരസ്യം കണ്ട് പണമടച്ച നിരവധി പേർക്കും സാധനങ്ങൾ ലഭിച്ചിട്ടില്ല എന്ന വാർത്തയും വരുന്നുണ്ട്. തട്ടിപ്പ് വാർത്ത പുറത്ത് വന്നതോടെ കോതമംഗലത്തുള്ള ഏജൻസികളിലും പണമടച്ചവർ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്.
ഇപ്പോൾ അറസ്റ്റിലായ വ്യക്തിയുടെ അനുയായികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്ളതായി സൂചനയുണ്ട്. അവരും സമാന മാർഗത്തിൽ പണം തട്ടുന്നു എന്ന വാർത്തയും ഉയർന്നു വരുന്നുണ്ട്. പരാതി കിട്ടിയാൽ കൂടുതൽ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

പകുതി വിലയ്ക്ക് ഇരുചക്ര വാഹനം: കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയില്‍

പകുതി വിലയ്ക്ക് ഇരുചക്ര വാഹനം: കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയില്‍

You May Also Like

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം :മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിച്ചു. കോതമംഗലം- ആലുവ -കട്ടപ്പന- കമ്പം – എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം:  രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ഹരിതകർമ സേന വാർഷികാഘോഷം സംഘടിപ്പിച്ചു.ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബു പടപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടീന റ്റിനു,...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്തിരുന്നഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പദ്ധതി പ്രദേശത്തെ 11,12 വാർഡുകളിലെ ജനങ്ങൾക്ക് പദ്ധതി ഏറെ...

NEWS

കോതമംഗലം :അമ്മാപ്പറമ്പിൽ കുടുംബയോഗത്തിന്റെ “സനാതന സർഗ്ഗം 2025 ” 35-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.വാർഷികാഘോഷം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ എ.ആർ.ജയനെ ചടങ്ങിൽ ആദരിച്ചു.പ്രസിഡന്റ്‌ മനോജ്‌ എ...

error: Content is protected !!