Connect with us

Hi, what are you looking for?

NEWS

ചെറുതല്ല ഈ ചെറു ധാന്യം കോതമംഗലം ബ്ലോക്കിലെ കീരംപാറയിൽ മില്ലറ്റ് കൃഷിക്ക് തുടക്കമായി

കാഴ്ചയിൽ ചെറുതാണെങ്കിലും ചെറുധാന്യങ്ങൾ അത്ര ചെറുതല്ല പോഷകാര്യത്തിൽ വലിയവരാണ്. മില്ലറ്റുകൾ അഥവാ ചെറു ധാന്യങ്ങൾക്ക് പേരും പ്രശസ്തിയും കൊടുത്ത് കീരംപാറയിൽ മില്ലറ്റ് വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ഗ്രാമ/ബ്ലോക്ക് / ജില്ലാ പഞ്ചായത്തിന്റെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന ചെറു ധാന്യ കൃഷിയുടെ നടീൽ ഉത്സവം കീരംപാറയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഗോപി എം.പി ചെറു ധാന്യങ്ങൾ വിതച്ച് കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ ദാനി അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ളതും നൂതനമായ കൃഷി രീതികളിലൂടെ ചെറുധാന്യങ്ങളുടെ കൃഷി വ്യാപിപ്പിച്ച് മികച്ച ഉത്പാദനം ലക്ഷ്യമിട്ട് പഞ്ചായത്തിൽ മാതൃകയാക്കുക എന്നതാണ് ലക്ഷ്യം. കർഷകരുടെ ഉൽപ്പന്നങ്ങൾ കൃഷി വകുപ്പിൻ്റെ കൂടി സഹകരണത്തോടെ സംഭരിച്ച് സംസ്കരണ കേന്ദ്രത്തിലൂടെ മികച്ച ഉത്പന്നങ്ങൾ ആക്കി പൊതുവിപണിയിൽ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

കുറഞ്ഞ പരിപാലനത്തോടെ ഏത് മണ്ണിലും വളരാനും കാലാവസ്ഥയെ അതി ജീവിക്കുവാനും ഇവയ്ക്ക് കഴിയും അധിക ജലം ആവശ്യമില്ലാത്തതിനാൽ കർഷകർക്ക് വലിയ ആശ്വാസമാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീനാ റോജോ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേകര , ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു , മുൻ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ മാമച്ചൻ ജോസഫ് ,വി.സി ചാക്കോ ഗ്രാമപഞ്ചായത്ത് അംഗം . ലിസി ജോസ്, വി.കെ വർഗീസ് കാർഷിക വികസന സമിതി അംഗങ്ങളായ പി.സി ജോർജ്, എ.കെ. കൊച്ചു കുറും എം.എസ് ശശി, ജിജി എളൂർ, കെ.വി അബ്രാഹം, കൃഷി അസി. മാരായ വിജയകുമാർ പി ടി, സൗമ്യ പി എ, കർഷക ഗ്രൂപ്പ് അംഗങ്ങളായ എ.കെ പൗലോസ്, പോൾ വറുഗീസ് ,ഷാജു പോൾ , കെ.എം അവരാച്ചൻ, എൽദോ വി പുരവത്ത്, വി.ജെ മത്തായി എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ ബോസ് മത്തായി സ്വാഗതവും കർഷക ഗ്രൂപ്പ് സെക്രട്ടറി ബിനു വർഗീസ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ദാനി രക്ഷാധികാരിയായി പ്രവർത്തിക്കുന്ന കീരംപാറയിലെ ദി ഫാർമേഴ്‌സ് ക്ലബ് കർഷക കൂട്ടായമ യുടെ നേതത്വത്തിൽ കൃഷിഭവൻ്റെ സഹകരണത്തോടെ ഏഴ് ഏക്കർ സ്ഥലത്താണ് ചാമ റാഗി,,മണിചോളം ,തിന, കമ്പ ചോളം എന്നി ചെറു ധാന്യങ്ങളും വൻപയർ , ചെറുപയർ, മുതിര, എള്ള് എന്നിവയും കൃഷി ചെയ്യതത്.

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എംബിറ്റ്‌സ്)കോളേജിന്റെ പുതിയ അക്കാദമിക് വിംഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 58-) മത് വാർഷികാഘോഷവും, അധ്യാപക രക്ഷകർത്താ ദിനവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.  ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു...

CHUTTUVATTOM

കോതമംഗലം :കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്ന തിന്റെയും പരമ്പരാഗത കൃഷി അറിവുകൾ സംരക്ഷിച്ചു സുസ്ഥിരകൃഷിയിലൂടെ സാമൂഹ്യ സാമ്പത്തിക ഉന്നതി ലക്ഷ്യമാക്കുന്നതിന്റെയും...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 88-ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷം’ സ്‌പെക്ട്ര 2കെ26′ സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ജോണ്‍ പിച്ചാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ. ജേക്കബ്...

CHUTTUVATTOM

കോതമംഗലം: ഓൾഡ് ആലുവ – മൂന്നാർ (രാജപാത) PWD റോഡിലെ (Or Western Outlet Kothamangalam – Munnar High Range Road ) പൂയംകുട്ടി മുതൽ പെരുമ്പൻ കുത്ത് വരെയുള്ള 26...

NEWS

കോതമംഗലം: കോതമംഗലം കനിവ് ഏരിയാ കമ്മിറ്റി കുത്തു കുഴി ബാങ്ക് ഹാളിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഏരിയാ സെകട്ടറി കെ.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം:കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 89-)മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷിക ദിനാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ലിബു തോമസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം: പിതാവിന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞുവീണ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. പൈമറ്റം ഇലവുംകുടി ഇ.ടി പൗലോസിന്റെ മകന്‍ ജെയിംസ് (53)ആണ് മരിച്ചത്. പിതാവ് പൗലോസ് 12ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സംഭവം...

CHUTTUVATTOM

കോതമംഗലം: മുത്തംകുഴി സബ് കനാലിലേക്ക് വെള്ളം എത്തിക്കാന്‍ ഇട്ടിരിക്കുന്ന പൈപ്പിന്റെ തുടക്കത്തില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് അഗ്‌നി രക്ഷാ സേന. ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും മെയിന്‍ കനാലിലൂടെ പിണ്ടിമന പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: കാനന മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടപ്പാറ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ശ്രദ്ധേയമായി. കോതമംഗലം താലൂക്കിലെ കോട്ടപ്പടി പഞ്ചായത്തില്‍ വടക്കുംഭാഗത്തിന് സമീപം വനത്തിനുള്ളിലാണ് കോട്ടപ്പാറ ശ്രീ...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹനയാത്രികരുടെ സുരക്ഷക്കായുള്ള ഇടപെടല്‍ വേണമെന്ന് ആവശ്യം ശക്തമാകുന്നു. ദേശിയപാതയിലോ പാതയോരത്തോ കാട്ടാനകളുടെ സാന്നിധ്യമുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍...

CHUTTUVATTOM

കോതമംഗലം: വേട്ടാംപാറയിലെ പടിപ്പാറയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് പരിവര്‍ത്തന്‍ സമഗ്രഗ്രാമ വികസന പദ്ധതി മുഖാന്തരം എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയം നടപ്പിലാക്കുന്ന ഹരിത കര്‍ഷക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

error: Content is protected !!