കാഴ്ചയിൽ ചെറുതാണെങ്കിലും ചെറുധാന്യങ്ങൾ അത്ര ചെറുതല്ല പോഷകാര്യത്തിൽ വലിയവരാണ്. മില്ലറ്റുകൾ അഥവാ ചെറു ധാന്യങ്ങൾക്ക് പേരും പ്രശസ്തിയും കൊടുത്ത് കീരംപാറയിൽ മില്ലറ്റ് വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ഗ്രാമ/ബ്ലോക്ക് / ജില്ലാ പഞ്ചായത്തിന്റെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന ചെറു ധാന്യ കൃഷിയുടെ നടീൽ ഉത്സവം കീരംപാറയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഗോപി എം.പി ചെറു ധാന്യങ്ങൾ വിതച്ച് കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ ദാനി അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ളതും നൂതനമായ കൃഷി രീതികളിലൂടെ ചെറുധാന്യങ്ങളുടെ കൃഷി വ്യാപിപ്പിച്ച് മികച്ച ഉത്പാദനം ലക്ഷ്യമിട്ട് പഞ്ചായത്തിൽ മാതൃകയാക്കുക എന്നതാണ് ലക്ഷ്യം. കർഷകരുടെ ഉൽപ്പന്നങ്ങൾ കൃഷി വകുപ്പിൻ്റെ കൂടി സഹകരണത്തോടെ സംഭരിച്ച് സംസ്കരണ കേന്ദ്രത്തിലൂടെ മികച്ച ഉത്പന്നങ്ങൾ ആക്കി പൊതുവിപണിയിൽ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.
കുറഞ്ഞ പരിപാലനത്തോടെ ഏത് മണ്ണിലും വളരാനും കാലാവസ്ഥയെ അതി ജീവിക്കുവാനും ഇവയ്ക്ക് കഴിയും അധിക ജലം ആവശ്യമില്ലാത്തതിനാൽ കർഷകർക്ക് വലിയ ആശ്വാസമാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീനാ റോജോ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേകര , ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു , മുൻ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ മാമച്ചൻ ജോസഫ് ,വി.സി ചാക്കോ ഗ്രാമപഞ്ചായത്ത് അംഗം . ലിസി ജോസ്, വി.കെ വർഗീസ് കാർഷിക വികസന സമിതി അംഗങ്ങളായ പി.സി ജോർജ്, എ.കെ. കൊച്ചു കുറും എം.എസ് ശശി, ജിജി എളൂർ, കെ.വി അബ്രാഹം, കൃഷി അസി. മാരായ വിജയകുമാർ പി ടി, സൗമ്യ പി എ, കർഷക ഗ്രൂപ്പ് അംഗങ്ങളായ എ.കെ പൗലോസ്, പോൾ വറുഗീസ് ,ഷാജു പോൾ , കെ.എം അവരാച്ചൻ, എൽദോ വി പുരവത്ത്, വി.ജെ മത്തായി എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ ബോസ് മത്തായി സ്വാഗതവും കർഷക ഗ്രൂപ്പ് സെക്രട്ടറി ബിനു വർഗീസ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ദാനി രക്ഷാധികാരിയായി പ്രവർത്തിക്കുന്ന കീരംപാറയിലെ ദി ഫാർമേഴ്‌സ് ക്ലബ് കർഷക കൂട്ടായമ യുടെ നേതത്വത്തിൽ കൃഷിഭവൻ്റെ സഹകരണത്തോടെ ഏഴ് ഏക്കർ സ്ഥലത്താണ് ചാമ റാഗി,,മണിചോളം ,തിന, കമ്പ ചോളം എന്നി ചെറു ധാന്യങ്ങളും വൻപയർ , ചെറുപയർ, മുതിര, എള്ള് എന്നിവയും കൃഷി ചെയ്യതത്.