Connect with us

Hi, what are you looking for?

NEWS

എം. എ. കോളേജിൽ പൂർവ്വ വിദ്യാർത്ഥി – അദ്ധ്യാപക സംഗമം നടന്നു

 

കോതമംഗലം :പഠനവും, പ്രണയവും, രാഷ്ട്രീയവും കളി തമാശകളുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ ക്ലാസ് മുറികളിലും ഇടനാഴികളിലും, കുന്നിൽ മുകളിലുമായി സഞ്ചരിച്ച് വളര്‍ന്ന്, സമൂഹത്തിന്റെ പല തുറകളിലായി, പല നാടുകളിലായി കഴിയുന്നവര്‍ ഒരിക്കൽ കൂടി പഴയകാല സൗഹൃദവും, ഓർമകളും, സ്നേഹവും പങ്കുവെക്കാൻ കുന്നിൻ മുകളിലെ കലാലയ മുറ്റത്ത് ഒത്തുചേര്‍ന്നപ്പോള്‍ അത് അവിസ്മരണീയമായ അനുഭവമായി മാറി .

വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്ത തരത്തിലുള്ള വികാര തള്ളിച്ചകളുമായാണ് പലരും സംഗമത്തില്‍ സംബന്ധിച്ചത്. എത്രപറഞ്ഞാലും തീരാത്ത കാര്യങ്ങളായിരുന്നു പലര്‍ക്കും പറയാനുണ്ടായിരുന്നത്. സഹപാഠികളുമൊത്ത് പാഠങ്ങള്‍ പഠിച്ച് മുന്നേറിയതിനൊപ്പം പ്രണയിച്ചതും കോളജ് കലോത്സവങ്ങളില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച് സമ്മാനം വാങ്ങിയതും അധ്യാപകരെക്കുറിച്ചുള്ള ഓര്‍മകളും… അങ്ങനെ നൂറുകൂട്ടംകാര്യങ്ങളാണ് അവര്‍ക്ക് ഓര്‍ത്തെടുക്കാനും ചേർത്ത് അയവിറക്കാനും ഉണ്ടായിരുന്നത്. സംഗമം കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് ഉദ്ഘാടനം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. കെ. എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ സെക്രട്ടറി ബാബു ഏലിയാസ്, വൈസ് പ്രസിഡന്റ് മോഹന ചന്ദ്രൻ പി. കെ, ജോയിന്റ് സെക്രട്ടറി ആശ ലില്ലി തോമസ്, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പഴയകാല സഹപാഠികള്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് സൗഹൃദം ഒന്നുകൂടി വിളക്കിച്ചേര്‍ക്കുമ്പോള്‍ അതിന് പത്തരമാറ്റിന്റെ തിളക്കവും, മുല്ലപ്പൂവിന്റെ സുഗന്ധവും കൈവരികയായിരുന്നു. ചടങ്ങിൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ജയിൽ വകുപ്പ് അസ്സി. സൂപ്രണ്ട് ഏലിയാസ് വർഗീസ്,രാഷ്ട്രപതിയുടെ അതി വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം നേടിയ ഇന്റലിജൻസ് ബ്യുറോ ഓഫീസർ രാജൻ പി. എസ്, അഗ്നി രക്ഷാനിലയം സീനിയർ ഓഫീസർ റഷീദ് പി എം, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ഷെമീർ എം. എം, മികച്ച തഹസിൽദാറിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ റെയിച്ചൽ കെ വർഗീസ്, നടനും, ചലച്ചിത്ര തിരക്കഥാകൃത്തുമായ ആദർശ് സുകുമാരൻ എന്നീ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു.പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്റെ പുതിയ ഭാരവാഹികളായി കെ. എം കുര്യാക്കോസ് (പ്രസിഡന്റ് ), ഡോ. എബി. പി വർഗീസ് (സെക്രട്ടറി ), ആശ ലില്ലി തോമസ് (വൈസ് പ്രസിഡന്റ് ), മോഹന ചന്ദ്രൻ പി. കെ (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.

 

 

ചിത്രം : കോതമംഗലം എം. എ. കോളേജിലെ പൂർവ്വ വിദ്യാർത്ഥി സമ്മേളനം കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് ഉദ്ഘാടനംചെയ്യുന്നു. ആശ ലില്ലി തോമസ്, ഡോ. മഞ്ജു കുര്യൻ, ബാബു ഏലിയാസ്, പ്രൊഫ. കെ. എം. കുര്യാക്കോസ്, മോഹനചന്ദ്രൻ പി. കെ. എന്നിവർ സമീപം

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...