കോതമംഗലം : ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച തൃക്കാരിയൂർ ജനകീയ ആരോഗ്യ കേന്ദ്രം വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷനായിരുന്നു.
എം എൽ എ ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ ചിലവഴിച്ചാണ് തൃക്കാരിയൂർ ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.
രണ്ട് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തിൽ അമ്മമാർക്കും കുട്ടികൾക്കുമുള്ള കുത്തിവെപ്പിനുള്ള സൗകര്യങ്ങൾ, ദൈനംദിന ആവശ്യങ്ങൾക്ക് വന്നു പോകുന്നവർക്ക് കാത്തിരിപ്പു കേന്ദ്രം, ഓഫീസ് കം ക്ലിനിക് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ് സ്വാഗതം ആശംസിച്ചു.എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ,
വാർഡ് അംഗങ്ങളായ അരുൺ സി ഗോവിന്ദൻ, ബീനാ ബാലചന്ദ്രൻ, സീന എൽദോസ്,
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ എം അസീസ്,കെ ജി ചന്ദ്ര ബോസ്,കെ പി ജയകുമാർ,ശ്രീജിത്ത് കെ എൻ, എസ് സുബിൻ എന്നിവർ സംസാരിച്ചു. ചെറുവട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സരിൻ ജോയി നന്ദി പറഞ്ഞു.



























































