കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളും ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളും സംയുക്തമായി നടത്തിയ പാസിംഗ് ഔട്ട് പരേഡിൽ കോതമംഗലം എം എൽ എ ശ്രീ ആൻറണി ജോൺ മുഖ്യ അതിഥിയായി കേഡറ്റ്സിന്റെ സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു. നിയമാവബോധവും സാമൂഹ്യ സേവന സന്നദ്ധതയുമുള്ള ഉത്തമ പൗരന്മാരായി വിദ്യാർത്ഥികളെ വാർത്തെടുക്കുവാൻ സഹായിക്കുന്ന എസ് പി സി കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോതമംഗലം വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ മധുസൂദനൻ ടിവി , സ്കൂൾ മാനേജർ ശ്രീ ജോർജ് കൂർപ്പിള്ളി , സബ് ഇൻസ്പെക്ടർ ശ്രീ എബി ജോർജ് , വാർഡ് കൗൺസിലർ ശ്രീ റിന്‍സ് റോയ് , പിടിഎ പ്രസിഡണ്ടുമാരായ ശ്രീ സനീഷ് പി എ , സിബി അഗസ്റ്റിൻ ഹെഡ്മിസ്ട്രസുമാരായ ബിന്ദു വർഗീസ് , ഷീജ മാത്യു , എന്നിവർ സല്യൂട്ട് സ്വീകരിച്ചു.
സാഹിൽ അമീൻ പരേഡ് കമാൻഡറും ആര്യനന്ദ സി എം അണ്ടർ കമാൻഡറും ആയപ്പോൾ കൈലാഷ് ദീപു ചന്ദ്ര ,സൗപർണിക ശ്രീജിത്ത് ,അതുൽ ഗോപി ,നമിത ദിലീപ് എന്നിവർ പ്ലറ്റൂൺ കമാൻഡർമാരായി അണിനിരന്നു.
ഡ്രിൽ ഇൻസ്ട്രക്ടർമാരായ എ എസ് ഐ സുനിൽ മാത്യു , സി പി ഒ ബിൻസൺ , എ എസ് ഐ സുഹറ , അധ്യാപകരായ എൽദോസ് എം എ , എബിൻ തോമസ് ,ജോഷ്ന ജോർജ് , ബിന്ദു കെ എ എന്നിവർ നേതൃത്വം നൽകി.