കോതമംഗലം: കുമ്പസാരം എന്ന കൂദാശ നമ്മുടെ കഴിഞ്ഞകാല ജീവിതത്തോട് മാത്രം ബന്ധപ്പെട്ടതല്ല എന്നും മേലിൽ ആവർത്തിക്കില്ല എന്ന തീരുമാനത്തിനാണ് പ്രസക്തി എന്നും അസ്സീസ്സി ധ്യാനകേന്ദ്രത്തലെ ഫാ ജോസ് വേലാച്ചേരി പറഞ്ഞു.പത്തൊൻപതാമത്
കോതമംഗലം ബൈബിൾ കൺവെൻഷൻ്റെ രണ്ടാം ദിവസം
സെന്റ് ജോർജ് കത്തീഡ്രൽ വചനപ്രഘോഷണം നടത്തുകയായിരുന്നു.ദൈവജനത്തിനിടയിൽ കുമ്പസാരത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് വിശദീകരണ കൊടുത്ത് ബോധവൽക്കരണ നടത്തി.
ജപമാലയോടെ ആരംഭിച്ച കൺവൻഷനിൽ കോതമംഗലം ഫൊറാനയിലെ വൈദികരും, സന്യസ്ഥ സമൂഹത്തിലെ വൈദികരും ഉൾപ്പെടുന്ന 12 വൈദികർ ചേർന്ന് വി. കുർബാന അർപ്പിച്ചു. കുർബാന മദ്ധ്യേ ഫാ.ജോഷി നിരപ്പത്ത് സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും നോമ്പ് ആചരിച്ചുകൊണ്ട് ക്രിസ്തുമസ്സിനായി ഒരുങ്ങുവാൻ ആഹ്വാനം ചെയ്തു.സമീപ ഫൊറാനകളിൽ നിന്നായി മുവായിരത്തിലധികം വിശ്വാസികൾ ഇന്നലെ കൺവൻഷനിൽ പങ്കെടുത്തു. കൺവെൻഷൻ നാലിന് (4/12) കൺവൻഷൻ സമാപിക്കും. ദിവസവും ഉച്ചകഴിഞ്ഞ് 3:30 മുതൽ 8:30 വരെയാണ് കൺവെൻഷൻ.
