Connect with us

Hi, what are you looking for?

NEWS

വീടിൻ്റെ മേൽക്കൂര തകർന്നു വീണു

കോതമംഗലം: കീരമ്പാറ  പുന്നേക്കാട് വീടിൻ്റെ മേൽക്കൂര തകർന്നു വീണു. വീട്ടുകാർ പുറത്തായിരുന്നതിനാൽ ദുരന്തം ഒഴിവായി. പുന്നേക്കാട് മറ്റത്തില്‍ തങ്കച്ചന്റെ വീടാണ് തകര്‍ന്നുവീണത്.ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.മഴയോ,കാറ്റോ ഈ സമയത്തുണ്ടായിരുന്നില്ല.ഓടുകൊണ്ടുള്ള മേല്‍ക്കൂരയാണ് തകര്‍ന്നത്.ഭീത്തിക്കും പൊട്ടലുണ്ടായിട്ടുണ്ട്.വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ ആളപായമോ പരിക്കോ ഉണ്ടായില്ല.കിടപ്പുമുറിയിലുള്‍പ്പടെയാണ് മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ പതിച്ചത്.രാത്രിയിലാണ് സംഭവമെങ്കില്‍ ദുരന്തത്തിന് ഇടയായേനെ. കോതമംഗലം  ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വീടിനുള്ളില്‍നിന്ന്ുള്ള സാധനങ്ങളും മേല്‍ക്കൂരയുടെ അവശിഷ്ടങ്ങളും നീക്കി.കാലപ്പഴക്കമുള്ള വീടാണിത്.എന്നാല്‍ അടുത്തകാലത്ത് അറ്റകുറ്റപണികള്‍ നടത്തിയിരുന്നു.വീടിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള സഹായം ലഭ്യമാക്കാന്‍ ശ്രമം നടത്തുമെന്ന് പഞ്ചായത്ത് അധിക്യതർ വ്യക്തമാക്കി. യു ഡി എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, കീരംപാറ  പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ചു.

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...

error: Content is protected !!