പെരുമ്പാവൂർ :സംസ്ഥാനത്തെ ആദ്യ വില്ലേജ് ഓഫീസുകളിൽ ഒന്നായ പെരുമ്പാവൂർ വില്ലേജിൻ്റെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു .
13.61 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വില്ലേജിൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ ഭൂരിഭാഗം പ്രദേശങ്ങളും രായമംഗലം പഞ്ചായത്തിന്റെ അഞ്ചു വാർഡുകളും ഉൾപ്പെടുന്നുണ്ട് . 44 ലക്ഷം രൂപ ചിലവിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പണിതീർത്തിരിക്കുന്നത് .വില്ലേജ് ഓഫീസ് റൂം , റെക്കോർഡ് റൂം , ഓഫീസ് റൂം ,ഡൈനിങ് റൂം , മീറ്റിംഗ് റൂം ,ഭിന്നശേഷിയുള്ളവർക്കുള്ള റാമ്പും ടോയ്‌ലറ്റും ഉൾപ്പെടെ 130.6 ച മീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത് .
പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ 11 വില്ലേജ് ഓഫീസുകൾ ആണ് നിലവിലുള്ളത് .ഇവയിൽ ഉദ്ഘാടനം ചെയ്ത പെരുമ്പാവൂർ കസ്ബ വില്ലേജ് ഓഫീസ് ഉൾപ്പെടെ ചേലാമറ്റം , അറക്കപ്പടി ,രായമംഗലം എന്നീ വില്ലേജുകൾ ആണ് സ്മാർട്ട് സേവനങ്ങളുമായി ജനങ്ങൾക്ക് മുമ്പിൽ തുറക്കപ്പെട്ടത് .അടുത്തതായി അശമന്നൂർ വില്ലേജ് ഓഫീസ് ആണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പട്ടികയിലേക്ക് ഉയർത്താൻ ശുപാർശ ചെയ്തിരിക്കുന്നത് എന്ന് എംഎൽഎ പറഞ്ഞു .
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ മുഖ്യാതിഥിയായി .ജില്ലാ കളക്ടർ ഉമേഷ് എൻ എസ് കെ സ്വാഗതവും , ആർ ഡി ഓ പി എൻ അനി നന്ദിയും പറഞ്ഞു , എഡിഎം വിനോദ് രാജ് ,മുൻസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ , കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ടി അജിത് കുമാർ , രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പി അജയകുമാർ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശാരദ മോഹൻ , ഷൈമി വർഗീസ് ,മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സാലിദ സിയാദ് ,ജനപ്രതിനിധികളായ സക്കീർ ഹുസൈൻ , അഭിലാഷ് പുതിയേടത്ത് , മിനി ജോഷി , അനിത പ്രകാശ് രാഷ്ട്രീയ കക്ഷി നേതാക്കളായ കെ കെ അഷറഫ് ,രമേശ് ചന്ദ് , ഷാജി സലീം , ജോർജ് കിഴക്കുമശേരി , എന്നിവർ സംസാരിച്ചു .
കഴിഞ്ഞ മഹാപ്രളയ കാലത്ത് വില്ലേജിന്റെ നാലുവശവും ഉള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയെങ്കിലും നഗര ഹൃദയം സ്ഥിതി ചെയ്യുന്ന കച്ചേരി കുന്ന് ഉൾപ്പെടെയുള്ള പ്രദേശത്ത് പ്രളയം ബാധിച്ചിട്ടില്ലാത്തതും അതുകൊണ്ടുതന്നെ സമീപനാടുകളിൽ പ്രളയബാധിതർക്ക് ദുരിതാശ്വാസ ക്യാമ്പ് ജില്ലയിലെ മറ്റ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനുള്ള വിതരണ കേന്ദ്രമായും പെരുമ്പാവൂരിലെ റവന്യൂ സംവിധാനത്തിന് സാധിച്ചു .
സമ്പൂർണ്ണ ഡിജിറ്റൽ സർവേയിലൂടെ മുഴുവൻ വില്ലേജുകളും ഭൂമിയുടെ റെക്കോർഡുകളും കുറ്റമറ്റതാക്കി തീർക്കുമെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി കെ രാജൻ പറഞ്ഞു
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)