കോതമംഗലം: മാരമംഗലം സെൻറ് ജോർജ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിടപ്പുരോഗി പരിചരണത്തിനായി വാങ്ങിയ വാഹനത്തിൻറെ ഫ്ലാഗ് ഓഫ് എംഎൽഎ ശ്രീ.ആന്റണി ജോൺ നിർവഹിച്ചു. ക്രിസ്തുമസിന് ചാരിറ്റി പ്രദേശത്തെ കിടപ്പ് രോഗികൾക്ക് നൽകിവരുന്ന കേക്കിന്റെയും, ഭക്ഷണ കിറ്റിന്റെയും, വിതരണ ഉദ്ഘാടനം കവളങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സിബി മാത്യു നിർവഹിച്ചു. പള്ളി വികാരി Fr മോൻസി നിരവത്ത് കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
വൈസ് പ്രസിഡണ്ട് ശ്രി.കെ കെ വർഗീസ് സ്വാഗതവും ശ്രി.ബേബി കുര്യാക്കോസ് നന്ദിയും പറഞ്ഞു. യോഗത്തിൽ എം എസ് രാജൻ, റോയ് ചാക്കോ,എം കെ വർഗീസ്, എൽദോസ് മാത്യു, എന്നിവർ സംസാരിച്ചു.


























































