Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം ഫാം ഫെസ്റ്റ് ജനപങ്കാളിത്വംകൊണ്ട് ശ്രദ്ധേയമായി

കോതമംഗലം :ജില്ലാ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേ ക്ഷേമവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള നേര്യമംഗലം ഫാം ഫെസ്റ്റ് ജനപങ്കാളിത്വംകൊണ്ട് ശ്രദ്ധേയമായി.
സ്കൂൾ വിദ്യാർഥികളും കർഷകരും അടക്കം നിരവധി ആളുകളാണ് ഫാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.  സ്റ്റാളുകളും, കുതിര സവാരി, ഫാമിലെ നാടൻ വിഭവങ്ങളടക്കമുള്ള ഫുഡ് കോർട്ട്, കുട്ടികളുടെ കാർഷിക ക്വിസ് മത്സരം, പെരിയാർ തീരത്തെ അതി മനോഹര കാഴ്ച്ചകൾ , സംയോജിത ഫാമിംഗ് കാഴ്ചകൾ, പുഴയിറമ്പിലൂടെയുള്ള  നടത്തം, സൂര്യകാന്തി തോട്ടത്തിലെ സെൽഫി  തുടങ്ങി വിശാലമായ ഫാമിൽ കാണാനും അനുഭവിക്കാനും ഒത്തിരിയുണ്ട്.   വിവിധ കലാപരിപാടികളും കാർഷിക സെമിനാറുകളും കാർഷിക പ്രദർശനങ്ങളും, ഫൊട്ടോഗ്രഫി മത്സരങ്ങളുമെല്ലാം ഫാം ഫെസ്റ്റിന്റെ ഭാഗമായി   ഒരുക്കിയിട്ടുണ്ട്.  ഫെസ്റ്റിനോട് അനുബന്ധിച്ച് സംയോജിത കൃഷിരീതികൾ എന്ന വിഷയത്തിൽ റിട്ട. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ബിജുമോൻ സക്കറിയ കാർഷിക സെമിനാറിന് നേതത്വം നൽകി.  കർഷകർക്ക് കാർഷിക ഉപകരണങ്ങൾ സൗജന്യമായി സർവീസ് ചെയ്യാനുള്ള സൗകര്യങ്ങൾ കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗം ഒരുക്കിയിട്ടുണ്ട്. പച്ചക്കറി, ഫലവൃക്ഷതൈകൾ, അലങ്കാര സസ്യങ്ങൾ, വിത്തുകൾ, കാർഷിക ഉപകരണങ്ങൾ, മൂല്യവർധിത ഉൽപന്നങ്ങൾ തുടങ്ങിയ കാർഷിക ഉപാധികൾ എല്ലാം ഒരു കുടക്കീഴിൽ ലഭിക്കും വിധമാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തോടൊപ്പം ഒക്കൽ സംസ്ഥാന വിത്ത് ഉൽപ്പാദന കേന്ദ്രം,  ഫാം ഇൻഫർമേഷൻ ബ്യൂറോ, സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രം ആലുവ, കേരള കാർഷിക സർവ്വകലാശാല – ഓടക്കാലി സുഗന്ധ വ്യജ്ഞന ഗവേഷണ കേന്ദ്രം,  കുട്ടമ്പുഴ കൃഷിഭവൻ, തട്ടേക്കാട് ഫാർമേഴ്സ് പ്രൊഡുസർ കമ്പനി,   ഖാദി, വനശ്രീ, ഡോ. എം.എസ് സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ, പോത്തനിക്കാട്  പഞ്ചായത്ത്, കുടുംബശ്രീ, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ, കൃഷി വകുപ്പ് ഗ്രീൻ കോതമംഗലം, വിവിധ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, കൃഷിക്കൂട്ടങ്ങൾ,ബാങ്കുകൾ, വിവിധ സ്വകാര്യ- സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഫാം ഫെസ്റ്റ് സന്ദർശിക്കുന്നതിന്  സ്കൂൾ വിദ്യാർത്ഥികൾക്കും  പൊതുജനങ്ങൾക്കും ടൂറിസ്റ്റ് വിദേശികൾക്ക് അടക്കം എല്ലാവർക്കും പ്രവേശനമുണ്ട്. നാല് ദിവസം നീളുന്ന ഫെസ്റ്റ് നാളെ (9/12) സമാപിക്കും.  രാവിലെ 9 മുതൽ വെകിട്ട് 5 വരെയാണ് പ്രദർശനം.  ഇന്ന് (8-12-24 )  6.30-ന് നേര്യമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി സ്പോണസർ ചെയ്യുന്ന പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേളയും ഒരുക്കിയിട്ടുണ്ട്.

You May Also Like

CRIME

കോതമംഗലം:പുന്നേക്കാട് സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച രണ്ട് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു . പെരുമ്പാവൂർ കാരാട്ട് പള്ളിക്കര പുന്നോള്ളിൽ ജോമോൻ (36), പെരുമ്പാവൂർ ആശ്രമം...

NEWS

കോതമംഗലം : തിരുവനന്തപുരം സർഗ്ഗാരവം സാഹിത്യ സാംസ്കാരിക വേദിയുടെ ഗിഫ മാധ്യമ പുരസ്കാരം മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സിന്. നാളെ ബുധനാഴ്ച്ച തിരുവനന്തപുരം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം ഒക്ടോബർ 16ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

കേരളാ ബാങ്ക് 2023-2024 വർഷത്തിൽ ജില്ലയിലെ മികച്ച പ്രഥമിക സഹകരണ ബാങ്കുകള്‍ക്ക്‌ ഏർപ്പെടുത്തിയ അവാർഡ് വാരപ്പെട്ടി സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1015 ന് ലഭിച്ചു. സംഘം നല്‍കിവരുന്ന സാധാരണ, സ്വർണപ്പണയ വായ്പകള്‍...

NEWS

നെല്ലിക്കുഴി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA )നെല്ലിക്കുഴിയിൽ സമ്മേളനം സംഘടിപ്പിച്ചു.KSSPA യുടെ 41 ആം വാർഷിക സമ്മേളനത്തിൽ നവാഗതരെ ആദരിക്കലും മുതിർന്ന പൗരന്മാരെ ആദരിക്കലും പുതിയ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ ലോക മുട്ടദിനാചരണം പഞ്ചായത്ത് ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് മുട്ടവിതരണം നടത്തിക്കൊണ്ട് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ ഷെരീഫ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വാർഡ് 6 തലക്കോട് വെള്ളപ്പാറ എന്ന സ്ഥലത്ത് ശ്രീ മാത്യു പീച്ചാട്ട് എന്നയാളുടെ ഉദ്ദേശം 20 അടി താഴ്ചയിൽ അഞ്ചടിയോളം വെള്ളമുള്ള ആൾമറ ഇല്ലാത്ത കിണറിൽ വീണ ഉദ്ദേശം...

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

NEWS

കോതമംഗലം :മരം മുറിക്കുന്നതിനിടെ തോള്‍എല്ലിന് പരിക്കേറ്റ ആസാം സ്വദേശിയെ രക്ഷിച്ച് കോതമംഗലം ഫയര്‍ഫോഴ്‌സ്. കോട്ടപ്പടി പഞ്ചായത്ത് വാര്‍ഡ് 8 നാഗഞ്ചേരി പാനിപ്രയില്‍ തോംപ്രയില്‍ വീട്ടില്‍ പൈലി പൗലോസിന്റെ പുരയിടത്തിലെ മരങ്ങള്‍ മുറിക്കുന്നതിനിടയിയാണ് അപകടം...

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച അത്യാധുനികKSRTC ബസ് ടെർമിനലിന്റെ ഹരിതവൽക്കരണവുമായി ബന്ധപ്പെട്ട് കോതമംഗലം ടൗൺ യുപി സ്കൂൾ നടത്തിയ പരിപാടിയിൽ സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും ആദരവ് കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം :കൂടുതൽ മക്കളുള്ള വലിയ കുടുംബങ്ങൾ സഭയുടെ വലിയ സന്തോഷമാണന്നും കുടുംബങ്ങളുടെ ഉയർച്ചയും വളർച്ചയും സഭയുടെ ലക്ഷ്യമാണന്നും കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും...

NEWS

കോതമംഗലം:കോതമംഗലം നഗരസഭയിലെ 4-ാം വാർഡിലെ ജനങ്ങളുടെയും യുവാക്കളുടെയും ചിരകാല സ്വപ്നമായിരുന്ന കരിങ്ങഴ സ്കൂൾ ഗൗണ്ട് യഥാർഥ്യമായി. ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി...

error: Content is protected !!