NEWS
ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് ലോകത്തിന്റെ മുഴുവന്‍ മനസ്സും ഇന്ത്യയിലേക്ക് ഉറ്റ് നോക്കിയ നിമിഷം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കോതമംഗലം: ചന്ദ്രയാന്‍ ദൗത്യത്തിലൂടെ ലോകം മുഴുവന്‍ ഇന്‍ഡ്യയെ ഉറ്റ് നോക്കുന്നു എന്നും ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ക്ക് ഒന്നും അസാദ്ധ്യമല്ലെന്നും ഇനിയും ഒട്ടേറെ അത്ഭുതങ്ങള്‍ കാഴ്ച വെയ്ക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. മനുഷ്യമികവിന്റെ ആഘോഷമാണ് ഇവിടെ നടക്കുന്നത്. ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് സംഭവിച്ച ആഗസ്റ്റ് 23 ന് വൈകിട്ട് 6 മണി 4 മിനിറ്റ് ന് 1.4 ബില്ല്യണ്‍ ഇന്ത്യക്കാര്‍ ശ്വാസം അടക്കിപ്പിടിച്ച് കാത്തിരിക്കുകയായിരുന്നു. എന്ത് പരിചയസമ്പന്നതയും, എന്ത് കൃത്യതയും, എന്ത് വിസ്മയവുമാണ്, ശാസ്ത്രലോകത്തിന് മുന്നിലേക്ക് ഇന്ത്യ ഓടിക്കയറിയ നിമിഷം. ചന്ദ്രയാന്‍ 2 പരാജയപ്പെട്ടു എന്നത് ഒരു അബദ്ധധാരണയാണ്. ചന്ദ്രയാന്‍ 3 സംഭവിച്ചത് ചന്ദ്രയാന്‍ 2 കൊണ്ട് മാത്രമാണ്. വിജയവും പരാജയവും തിരിച്ചറിയാന്‍ നമുക്ക് കഴിയണം. ചില പരാജയങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരാജയങ്ങള്‍ ആയിരിക്കില്ല, വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ ഇത് നല്‍കുന്നുണ്ട്. ചന്ദ്രനില്‍ എത്തുക എന്നത് ഒരു ശാസ്ത്രനേട്ടം മാത്രമല്ല മറിച്ച് മനുഷ്യബുദ്ധിയുടെ മികവിന്റെ മുദ്രയാണ്. 1.4 ബില്ല്യണ്‍ ഇന്ത്യക്കാരുടെ സ്വപനവുമാണ്. നമുക്ക് ആദിത്യ ഉണ്ട്, ഗഗന്‍യാന്‍ ഉണ്ട്, ചന്ദ്രയാന്‍ ഉണ്ട്, സമുദ്രയാന്‍ ഉണ്ട്. ഇന്ന് ലക്ഷ്യം വെയ്ക്കുന്നത് ചന്ദ്രനില്‍ മാത്രമല്ല, ബഹിരാകാശത്തും സൂര്യനിലും ചൊവ്വയിലും സമുദ്രത്തിലും എല്ലായിടത്തും ഐ.എസ്.ആര്‍.ഒ. എത്തിയിട്ടുണ്ട്. ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളിലല്ല ഉണര്‍ത്തുന്ന സ്വപ്നങ്ങളിലൂടെയാണ് ഇത് യാഥാര്‍ത്ഥ്യമാകുന്നത്. നമുക്ക് ഇത്രയേ പ്രാപ്തിയുള്ളൂ എന്ന അതിര്‍വരമ്പ് സ്വപ്നം കാണാന്‍ ഇടേണ്ടതില്ല, അതാണ് ചന്ദ്രയാന്‍ നല്‍കുന്ന പാഠം. യുവാക്കള്‍ ആയ വിദ്യാര്‍ത്ഥികള്‍ ഇതില്‍ നിന്ന് പഠിക്കേണ്ടതും അത് തന്നെയാണ്. കേരളത്തില്‍ എന്ത് ചെയ്യാന്‍ ഉണ്ട് എന്ന് ചിന്തിക്കുന്ന മലയാളിക്ക് ഉത്തരമാണ് ചന്ദ്രയാന്‍. ചന്ദ്രയാന്‍ ദൗത്യ സംഘത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവരില്‍ ഒട്ടേറെപേര്‍ മലയാളികളാണ്. എന്തിനേറെ വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ അടക്കം 55 പേര്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്നറിയുമ്പോള്‍ എന്റെ ജില്ലയിലെ കോളേജ് എന്ന് കേള്‍ക്കുമ്പോള്‍, അവരെ നേരിട്ട് കാണുമ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്, അവരുടെ മുമ്പില്‍ ഞാന്‍ തലകുനിക്കുന്നു. ചന്ദ്രയാന്‍ ദൗത്യസംഘത്തില്‍ ഉണ്ടായിരുന്ന മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ 55 പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.
അഭിനന്ദനങ്ങളാല്‍ റോക്കറ്റില്ലാതെ ഞങ്ങളെ ചന്ദ്രനിലെത്തിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ഈ സംഘത്തിന്റെ പേരില്‍ നന്ദി പറയുന്നതായി വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍. ചന്ദ്രയാന്‍ ലാന്‍ഡിംഗ് പോലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഓരൊ വിധിപ്രസ്താവത്തിനും വേണ്ടി മലയാളി കാതോര്‍ക്കുകയാണ്, കാരണം മനുഷ്യമനസ്സിനെ സ്പര്‍ശിക്കുന്നതാണ്. ആമസോണ്‍ കാടുകള്‍ പോലെ ആര്‍ക്കും വളരാവുന്ന അന്തരീക്ഷമാണ് ഐ.എസ്.ആര്‍.ഒ. യില്‍ ഉള്ളത്. ഇതൊരു ടീം വര്‍ക്കിന്റെ വിജയമാണ്. നമ്മുടെ ചുറ്റുപാടില്‍ നിന്ന് പഠിക്കുവാന്‍ നമുക്ക് കഴിയണം. ഏത് വലിയ പ്രശ്നവും ചെറുതായി ഭാഗിച്ചാല്‍ പരിഹരിക്കാന്‍ കഴിയുമെന്ന പാഠം ഞാന്‍ പഠിച്ചത് അഗസ്ത്യകൂടത്തില്‍ പോയപ്പോള്‍ അവിടുത്തെ കാണിമൂപ്പനില്‍ നിന്നാണ്. ഏത് വ്യക്തിയുടേയും ജീവിത വിജയത്തിന് മുന്നില്‍ മാര്‍ഗ്ഗദര്‍ശിയായ ചില ഗുരുക്കന്‍മാര്‍ ഉണ്ടാകും. എന്നെ പഠിപ്പിച്ച ഗുരുനാഥന്‍മാരോടും മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.ഇന്നലെ
സെപ്തംബര്‍ 16-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് എം. എ. കോളേജിലെ ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ മാത്യൂസ് മാര്‍ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ചന്ദ്രയാന്‍ ദൗത്യസംഘത്തില്‍ ഉണ്ടായിരുന്ന കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ 55 പൂര്‍വ്വ വിദ്യാര്‍ത്ഥികളെ, അവരുടെ ഗുരുനാഥന്‍മാര്‍ അടക്കം ഉള്ള പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി പൊന്നാടയും മെമെന്റോയും നല്‍കി ആദരിച്ചു. 1985 നും 2017 നും ഇടയില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ബിരുദം നേടിയവരാണ് ഇവര്‍. ചടങ്ങില്‍ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍, വി.എസ്.എസ്.സി. ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ആനി ഫിലിപ്പ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജെ ഐസക്, ഡോ. സി എന്‍ പൗലോസ്, പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, കോളേജ് അലുംനി അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. ജിസ്സ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
NEWS
ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം: ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പാമ്പ് പിടുത്തത്തില്‍ വിദഗ്ദാനായ മാര്‍ട്ടിന്‍ മേക്കമാലിയാണ് രാജവെമ്പാലയെ പിടിച്ചത്.പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെമ്പാല.സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ കൈകള്‍കൊണ്ട് സാഹസീകമായാണ് മാര്‍ട്ടിന്‍ മേക്കമാലി രാജവെമ്പാലയെ കീഴടക്കിയത്. പന്ത്രണ്ടടിയോളം നീളവും പത്ത് കിലോയിലേറെ ഭാരവുമുള്ള ഭീമന്‍ രാജവെമ്പാലയാണ് പിടിയിലായത്.ഒരാഴ്ചയായി പാമ്പിനെ പ്രദേശത്ത് കണ്ടിരുന്നു.എന്നാല്‍ പിടിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല.അനൂകൂലമായ സാഹചര്യം ഒത്തുവന്നതോടെയാണ് വനപാലകരുടെ നിര്‍ദേശപ്രകാരം മാര്‍ട്ടിന്‍ ദൗത്യം ഏറ്റെടുത്തത്.രാജവെമ്പാലയെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ കൂട്ടിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്.ഏതാനും ആഴ്ച നിരീക്ഷിച്ചശേഷം വനത്തില്‍ തുറന്നുവിടാനാണ് തീരുമാനം.
CRIME
നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന് ലഹരിമാഫിയ സംഘത്തിന്റെ കുത്തേറ്റു

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മല്‍ സലിമിന് ലഹരിമാഫിയ സംഘത്തിന്റെ കത്തിക്കുത്തേറ്റു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്മല്‍ കോതമംഗലത്ത് ആശുപത്രയില്‍ ചികിത്സയിലാണ്.ലഹരിമാഫിയിയില്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന് അജ്മല്‍ പറഞ്ഞു.അന്യസംസ്ഥാന തൊഴിലാളികളെ അകാരണമായി മര്‍ദ്ധിക്കുന്നത് കണ്ട് ചോദ്യംചെയ്ത നാട്ടുകാരായ ചിലരേയാണ് പ്രതീകള്‍ ആദ്യം ആക്രമിച്ചത്.അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിച്ചുനിറുത്തി തന്നെ കുത്തുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു.അജ്മലിന്റെ വയറിനോട് ചേര്‍ന്നാണ് കുത്തേറ്റത്.രക്തം വാര്‍ന്നൊഴുകിയിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME19 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS7 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS5 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു