കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് കുളികടവ് നിർമ്മിച്ചത്. 2018 – ൽ ഉ ണ്ടായ പ്രളയത്തിൽ കടവും, തൂക്കുപാലവും പൂർണ്ണമായും തകർന്ന് പോയിരുന്നു. കാഞ്ഞിരവേലി പ്രദേശത്തേക്ക് വള്ളത്തിൽ അക്കരക്ക് പോകുന്നത് ദുഷ്കര മായ അവസ്ഥയിലാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഏറ്റെടുത്ത് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, സ്ഥിരം സമിതി ചെയർ മാൻ മാരായ ജോമി തെക്കേക്കര, ജെയിംസ് കോറമ്പേൽ, അംഗങ്ങളായ പി.എം കണ്ണൻ,ആനിസ് ഫ്രാൻസിസ്, നിസ മോൾ ഇസ്മായിൽ, റ്റി.കെ. കുഞ്ഞുമോൻ, പഞ്ചായത്ത് അംഗം ഹരീഷ് രാജൻ, അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.



























































