കോതമംഗലം : പിണ്ടിമന തോട്ടത്തിൽ കാവ് ശ്രീ മഹാകാളി ക്ഷേത്രത്തിലെ മകം മഹോത്സവത്തിന് തുടക്കമായി.ഉത്സവത്തോടനുബന്ധിച്ച് രണ്ടാം ദിവസം നടന്ന കൈകൊട്ടിക്കളി മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. സി എം ദിനൂപ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, വാർഡ് മെമ്പർ അരുൺ കെ കെ,ക്ഷേത്രം സെക്രട്ടറി ലസിത മനോജ് കുമാർ എന്നിവർ സംസാരിച്ചു
